LATEST

വലിച്ചെറിഞ്ഞ പഴ്സിൽ ഓട്ടോ ഡ്രൈവറുടെ കണ്ണുടക്കി, മോഷണക്കേസ് പ്രതി കുടുങ്ങി


കോട്ടയം : ഓട്ടോറിക്ഷയുടെ പിന്നിലേയ്ക്ക് യാത്രക്കാരി പഴ്‌സ് വലിച്ചെറിയുന്നത് കണ്ട് ഡ്രൈവർക്ക് തോന്നിയ സംശയം കുപ്രസിദ്ധ മോഷണക്കേസ് പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കി. ഇന്നലെ രാവിലെ പത്തോടെ താഴത്തങ്ങാടി അറുത്തൂട്ടിയിലാണ് സംഭവം. കോട്ടയത്ത് നിന്ന് ബസിലെത്തിയ യുവതി അറുത്തൂട്ടി ഭാഗത്ത് ഇറങ്ങി ഓട്ടോയിൽ കയറി. ഓട്ടോ നീങ്ങുന്നതിനിടെ ഇവർ കൈയിലുണ്ടായിരുന്ന പഴ്‌സ് പിന്നിലേയ്ക്ക് ഇടുകയായിരുന്നു. കണ്ണാടിയിലൂടെ ഇതുകണ്ട് സംശയം തോന്നിയ ഡ്രൈവർ സ്റ്റാൻഡിലേയ്ക്ക് വണ്ടി എത്തിച്ചു. തുടർന്ന് സഹഓട്ടോ ഡ്രൈവർമാരെ വിവരം അറിയിച്ചു. ഇവർ ജില്ലാ പൊലീസിന്റെ സ്‌പൈഡർ പെട്രോളിംഗ് സംഘത്തെയും, പിങ്ക് പൊലീസിനെയും അറിയിച്ചു.ഒന്നല്ല, നിരവധി പഴ്സുകൾ


Source link

Related Articles

Back to top button