test del 4 copy of del 3

അൽജോയുടെ വീട്ടിൽ തുടർച്ചായി നാല് പാമ്പുകളെ കണ്ടെത്തി; തറ പൊളിച്ച് പരിശോധന നടത്തി വനംവകുപ്പ്


കൊടകര ∙ ഉറക്കത്തിൽ പാമ്പുകടിയേറ്റു മരിച്ച അൽജോയുടെ വീട്ടിൽ തുടർച്ചായി നാല് പാമ്പുകളെ കണ്ടെത്തിയതോടെ തറ പൊളിച്ച് പരിശോധന നടത്തി. എന്നാൽ, പാമ്പുകളെയോ അവയുടെ മുട്ടകളോ കണ്ടെത്താൻ കഴിഞ്ഞില്ല. വനംവകുപ്പിന്റെ കീഴിലുള്ള ‘സർപ്പ’ ടീമിന്റെയും വെള്ളിക്കുളങ്ങര വനംവകുപ്പ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. കിടപ്പുമുറിയിലെ ശുചിമുറിയോട് ചേർന്നുള്ള ഭാഗമാണ് പൊളിച്ചത്. ഈ ഭാഗം വഴിയാണ് പാമ്പ് വീടിനുള്ളിൽ കയറിയതെന്ന വിശ്വാസത്തിലാണ് സർപ്പ ടീം.വീടിനുള്ളിൽ കണ്ടെത്തിയ മൂന്നെണ്ണവും ഈ ശുചിമുറിയോട് ചേർന്നാണ് കിടന്നിരുന്നത്. അതിനാൽ ഈ വഴിതന്നെ എത്തിയതാകുമെന്ന് ഉറപ്പാണ്. വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പുകൾ രാത്രികാലങ്ങളിലാണ് കൂടുതലും സഞ്ചരിക്കുക. അതിനാലാണ് വൈകിട്ട് സമയങ്ങളിൽ പാമ്പിനെ വീടിനുള്ളിൽ കണ്ടെത്തിയത്. പാമ്പ് കടക്കാൻ സാധ്യതയുള്ള എല്ലാ സുഷിരങ്ങളും സിമന്റ് ഉപയോഗിച്ച് അടയ്ക്കാൻ വനംവകുപ്പ് നിർദേശിച്ചു.സീനിയർ ഫോറസ്റ്റ് ഓഫിസർ ജോബി ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ. ഹരിപ്രസാദ്, ഡ്രൈവർ ടി.കെ. അഭിലാഷ്്, വാച്ചർമാരായ സത്യൻ, റിജോയ്, പ്രണവ്, സർപ്പ ടീം അംഗങ്ങളായ ജോജു, ബിബീഷ്, ദീപു, അനീഷ്, മുഹമ്മദ് ഹക്കിം, ദിനേഷ്, നിധീഷ്, ഷിൻസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.


Source link

Back to top button