LATEST

‘വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട’, നടക്കുന്നത് ഇലക്ഷൻ അടുക്കുമ്പോഴുള്ള രാഷ്‌ട്രീയ മുതലെടുപ്പെന്ന് ഗണേശ് കുമാർ


കൊല്ലം: സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന നിരവധി ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. സൈബർ ഇടത്തിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് ഗണേശ് കുമാർ പറഞ്ഞു. ഇലക്ഷൻ അടുക്കുമ്പോഴുള്ള രാഷ്‌ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. ഇതിനുപിന്നിൽ കോൺഗ്രസുകാരാണ്. തനിക്കെതിരെ പട്ടാഴിയിൽ ജാഥ നടത്തിയത് എൻഎസ്എസുകാരല്ല കോൺഗ്രസുകാരാണ്. മന്ത്രി ആരോപിച്ചു.തനിക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ നിരവധി പ്രണയമുണ്ടെന്ന് പറയുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവരടും നിഷ്‌കളങ്കമായി പെരുമാറുന്നതാണ് തന്റെ വിജയം. തന്റെ പിതാവിന്റെ മരണശേഷം പിതാവിനെപ്പോലെ ഒപ്പമുള്ളയാളാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അദ്ദേഹം പറഞ്ഞതുകൊണ്ടാണ് പത്തനാപുരം താലൂക്കിൽ പ്രവർത്തിക്കുന്നത്. ഇലക്ഷൻ അടുക്കുമ്പോൾ സമരം ചെയ്യാൻ ഉള്ളതല്ല എൻഎസ്എസെന്നും ഗണേശ് കുമാർ പറഞ്ഞു.തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട. വീട്ടിനകത്തുള്ള കാര്യങ്ങളൊന്നും പുറത്ത് പറയേണ്ടതില്ല. പത്തനാപുരംകാർക്ക് കഴിഞ്ഞ 25 വർഷമായി തന്നെ അറിയാം. 2001 മുതൽ ജയിക്കുന്നു. ഒരാളും പത്തനാപുരത്ത് രണ്ട് തവണയിൽ കൂടുതൽ ജയിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. താൻ അഞ്ച് തവണയായി ജയിക്കുന്നു. വലിയ ആരോപണങ്ങളുണ്ടായപ്പോഴും വലിയ ഭൂരിപക്ഷത്തോടെ ഇവിടെ ജയിച്ചു. പത്തനാപുരംകാർക്ക് തന്റെ എക്‌സ്‌റേ വരെ അറിയാം. ഇത്തവണയും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.


Source link

Related Articles

Back to top button