ചാറ്റ് ജിപിടി നോക്കി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവം; ഒറ്റവാക്കിൽ പ്രതികരിച്ച് എലോൺ മസ്ക്

ന്യൂഡൽഹി: ചാറ്റ് ജിപിടി നോക്കി കോളേജ് വിദ്യാർത്ഥിനികൾ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് എക്സ് ഉടമയും ടെക്ക് ശതകോടീശ്വരനുമായ എലോൺ മസ്ക്. ജീവനൊടുക്കാനുള്ള വഴികൾ തേടാൻ പെൺകുട്ടികൾ എഐ ചാറ്റ് ജിപിടി ഉപയോഗിച്ചുവെന്ന വാർത്തയോട് ‘യൈക്സ്’ എന്ന ഒറ്റവാക്കിലായിരുന്നു മസ്കിന്റെ ഞെട്ടൽ രേഖപ്പെടുത്തിയുള്ള മറുപടി.ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐയും മസ്കും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് സംഭവം. ചാറ്റ് ജിപിടിയുടെ സുരക്ഷാ വീഴ്ചകളെ മസ്ക് പലപ്പോഴും വിമർശിക്കാറുണ്ട്. എക്സിന്റെ ഗ്രോക്ക് ഉപയോഗിച്ചത് കാരണം ഇതുവരെ ആരും ആത്മഹത്യ ചെയ്തിട്ടില്ല, എന്നാൽ ചാറ്റ് ജിപിടി കാരണം അത് സംഭവിക്കുന്നുണ്ടെന്ന് മുൻപ് ഒരു മൊഴിയിൽ മസ്ക്ക് സൂചിപ്പിച്ചിരുന്നു.കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായ ഇവർ എങ്ങനെയാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതെന്ന അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഫോൺ പരിശോധിച്ചപ്പോൾ ചാറ്റ് ജിപിടിയിലെ സെർച്ച് ഹിസ്റ്ററി ലഭിച്ചു. ആത്മഹത്യ ചെയ്യാൻ ഏത് മരുന്നാണ് ഉപയോഗിക്കേണ്ടതെന്ന് അവർ അതിൽ തിരഞ്ഞിരുന്നു. കൂടാതെ ഒരു സ്ത്രീ അനസ്തേഷ്യ കുത്തിവച്ച് മരിച്ചതിനെക്കുറിച്ചുള്ള വാർത്തയുടെ സ്ക്രീൻഷോട്ടും ഗാലറിയിൽ ഉണ്ടായിരുന്നു.
Source link



