test del 5 copy of del 3

സിസിടിവി ഹാർഡ് ഡിസ്ക്കിന്റെ കപ്പാസിറ്റി തീർന്നു; സ്ഥാനാർഥികളോട് സ്ട്രോങ് റൂമിലെത്താൻ നിർദേശം


കണ്ണൂർ ∙ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളോട് സ്ട്രോങ് റൂമിലെത്താൻ റിട്ടേണിങ് ഓഫിസറുടെ നിർദേശം. സിസി ടിവി ഹാർഡ് ഡിസ്ക് മാറ്റണമെന്നും ഇതിനായി സ്ട്രോങ് റൂം തുറക്കണമെന്നും ആണ് അറിയിച്ചിരിക്കുന്നത്. ഹാർഡ് ഡിസ്ക്കിന്റെ കപ്പാസിറ്റി തീർന്നെന്നാണ് വിശദീകരണം. ബ്രണ്ണൻ കോളജിലാണ് രണ്ട് മണ്ഡലങ്ങളുടെയും സ്ട്രോങ് റൂം.ഹാർഡ് ഡിസ്ക് തീരുമെന്ന് നേരത്തേ അറിയില്ലായിരുന്നോ എന്നാണ് യുഡിഎഫിന്റെ ചോദ്യം. വൈകിട്ട് ആറരയ്ക്കാണ് സ്ഥാനാർഥികളെ റിട്ടേണിങ് ഓഫിസർ വിളിച്ചത്.


Source link

Back to top button