LATEST

വിമാനങ്ങൾ റദ്ദാക്കി,​ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ഗായകൻ ബിജുനാരായണൻ

തിരുവനന്തപുരം: ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ഗായകൻ ബിജു നാരായണൻ. ഇറാന് നേരെയുള്ള ഇസ്രയേൽ- യു.എസ് ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിലാണ് സംഭവം. കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് ബിജു നാരായണൻ കയറിയത്.ഏകദേശം ഒന്നര മണിക്കൂറിലധികം വിമാനത്തിൽ ഇരിക്കേണ്ടി വന്നെന്നും പിന്നീട് വിമാനങ്ങൾ റദ്ദാക്കിയതായും വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുണ്ടെന്നും എല്ലാവരും ആശങ്കയിലാണെന്നും ബിജു നാരായണൻ പറഞ്ഞു.

ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാനായാണ് ബിജു ദുബായിൽ എത്തിയത്. 3 മുതൽ 6 വരെ നടക്കുന്ന ഒരു ഷോയിൽ പങ്കെടുക്കാനാണ് കൊച്ചിയിലേക്ക് പുറപ്പെടാനായി ദുബായ് എയർപ്പോർട്ടിൽ എത്തിയതെന്നും എന്നാൽ എപ്പോൾ യാത്ര തുടരാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ബിജു നാരായണൻ അറിയിച്ചു.

വിവിധ വിമാനങ്ങളിൽ നിന്ന് യാത്രക്കാർ എത്തിച്ചേരുന്നതിനാൽ വിമാനത്താവളത്തിൽ വലിയ തിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button