LATEST

കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു; തിരുവനന്തപുരത്ത് 27കാരൻ ജീവനൊടുക്കി

തിരുവനന്തപുരം: കാമുകിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ആറുമണിയോടെ സുഹൃത്തിന്റെ വീട്ടിലാണ് കിരൺ ആത്മഹത്യ ചെയ്തത്.

മകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കിരൺ അടക്കം നാല് പേർക്കെതിരെ കേസെടുത്തു. ഇതിന്റെ വിഷമത്തിലായിരുന്നു കിരൺ. ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.

ഫോണിൽ സൂക്ഷിച്ച ദൃശ്യങ്ങൾ കിരൺ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കിരൺ എത്തുന്നത്. രാത്രി സുഹൃത്തിനൊപ്പം ഉറങ്ങിയ കിരണിനെ രാവിലെ വീട്ടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ചിറയിൻകീഴ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Source link

Back to top button