റോഡിലെ വെള്ളക്കെട്ടിൽ കണ്ടെത്തിയത് ആറടിയിലേറെ നീളമുള്ള പടുകൂറ്റൻ പാമ്പിനെ, ഭീതിയോടെ ജനം

ബാലി: ജനവാസ മേഖലയിൽ റോഡിലെ വെള്ളക്കെട്ടിൽ ആറടിയിലേറെ നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്. ഇൻഡോനേഷ്യയിലെ ബാലിദ്വീപിൽ ദിവസങ്ങളായി കനത്ത മഴയാണ്. സമീപകാലത്തെ ഏറ്റവും ശക്തമായ മഴയാണ് ഇവിടെ രേഖപ്പെടുത്തുതതെന്നാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വെള്ളത്തിൽ മുങ്ങിയ റോഡിലാണ് പാമ്പിനെ കണ്ടെന്നാണ് റിപ്പോർട്ട്. പാമ്പ് വെള്ളത്തിലൂടെ നീന്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിക്കുകയാണ്. ചിലയിടങ്ങളിൽ വീടുകൾക്കുള്ളിലും പാമ്പുകളെ കണ്ടെത്തിയിരുന്നു. ഇതോടെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. വെള്ളത്തിലൂടെ നീന്തുന്ന പാമ്പിനെ വീടുകൾക്കുള്ളിൽ നിന്ന് പേടിയോടെ നോക്കുന്ന ജനങ്ങളെയും വീഡിയോയിൽ കാണാം.
ബാലിയിലെ തെക്കൻ ഭാഗങ്ങളിൽ എഴുപത്തിരണ്ടുമണിക്കൂറിലധികം തുടർച്ചയായി മഴപെയ്തതോടെ നദികളിൽ പലതും കരകവിഞ്ഞൊഴുകുകയാണ്. ഇവിടങ്ങളിലെ വീടുകളും വില്ലകളും റിസോട്ടുകളും വെള്ളത്തിനടിയിലായി. പല തെരുവുകളും ചെളി മൂടിയ നിലയിലാണ്. ഇത്തരത്തിലുള്ള ഒരു തെരുവിൽ നിന്നാണ് പെരുമ്പാമ്പ് നീന്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
വെള്ളപ്പൊക്കം വിനാേദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുൻകൂർ ബുക്കുചെയ്തിരുന്ന പലരും യാത്രകൾ മതിയാക്കി. ചെളിയിൽ മൂടിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വൃത്തിയാക്കാൻ മാസങ്ങളെടുക്കും. ഇതും വിനോദ സഞ്ചാരത്തിന് കനത്ത തിരിച്ചടിയാകും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കുട്ട, ലെജിൻ, സെമിന്യാക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് പെരുമഴ ഏറ്റവുമധികം ബാധിച്ചത്. ബദുങ് റീജൻസിയുടെ ചില ഭാഗങ്ങളും പ്രവിശ്യാ തലസ്ഥാനമായ ഡെൻപാസറും വലിയ ദുരിതരത്തിണെന്നാണ് റിപ്പോർട്ട്.
Source link


