test del 4 copy of del 3

ഓരോരുത്തരുടെ അടുത്തും ഓരോ കാരണം പറഞ്ഞു; മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസിനു സഹായമായത് നാട്ടുകാരുടെ സംശയം


നെടുങ്കണ്ടം ∙ നാട്ടുകാരിൽ ഉണ്ടായ സംശയമാണു മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസിനു സഹായമായത്. അവശയായിരുന്നെങ്കിലും മേരിയെ പ്രദേശവാസികൾ ഇടയ്ക്കു കാണാറുണ്ടായിരുന്നു. കുറച്ചു നാളായി കാണാതായതോടെയാണു നാട്ടുകാർ സജിയോട് അന്വേഷിച്ചത്. ഓരോരുത്തരുടെ അടുത്തും ഓരോ കാരണമാണു സജി പറഞ്ഞിരുന്നത്. ഇതോടെയാണു സംശയം തോന്നിയത്. ഇക്കാര്യം ആദ്യം മേരിയുടെ മകൾ സിനിയെയും പിന്നീടു പൊലീസിനെയും നാട്ടുകാർ അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച സജി സ്വന്തം വിവാഹം ക്ഷണിക്കാൻ നാട്ടിലെ പല വീടുകളിലും എത്തിയിരുന്നു. 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യം ക്ഷണിച്ചെങ്കിലും വിവാഹം മുടങ്ങിയെന്നും വരുന്ന 30നു വിവാഹം നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം നടത്തി. ഇതും സംശയത്തിനു കാരണമായി.∙ഇന്നലെ വൈകിട്ട് അഞ്ചോടെ എത്തിയ ജില്ലാ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു നൂറ്റൻപതോളം മീറ്റർ അകലെ കൃഷിയിടത്തിൽനിന്നു സജിയുടെ ബാഗ് കണ്ടെത്തി. വാഴപ്പഴവും വസ്ത്രങ്ങൾക്ക് ഉപയോഗിക്കുന്ന പശയും മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നത്.പച്ചടി തോട്ടുവാക്കടവിലെ പുരയിടത്തിലാണു രണ്ടാഴ്ചയിലധികം പഴക്കം തോന്നുന്ന മൃതദേഹങ്ങൾ. അവിവാഹിതരായ റെജിയോടും സജിയോടുമൊപ്പം ഈ വീട്ടിലായിരുന്നു മേരിയുടെ താമസം. രണ്ടു മക്കൾക്കും കൂലിപ്പണിയാണ്. റെജി നെടുങ്കണ്ടത്തെ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിലും ജോലി ചെയ്യുന്നുണ്ട്. ഈ മാസം 9നു ശേഷം റെജിയെ ആരും കണ്ടിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. മേരിയെയും റെജിയെയും പറ്റി നാട്ടുകാർ സജിയോടു ചോദിച്ചെങ്കിലും തേനിയിൽ ചികിത്സയ്ക്കായി പോയിരിക്കുകയാണെന്നും ബന്ധുവീട്ടിലാണെന്നും പല മറുപടികളാണു നൽകിയത്. മൂന്നുവർഷം മുൻപുണ്ടായ പക്ഷാഘാതത്തെത്തുടർന്നു മേരി അവശനിലയിൽ ആയിരുന്നതിനാൽ നാട്ടുകാർക്കും ആദ്യം സംശയം തോന്നിയില്ല.


Source link

Back to top button