test del 3
5 മണിക്കൂർ കൊണ്ട് നിറയേണ്ട സംഭരണി; ഇപ്പോൾ വേണ്ടത് 14 മണിക്കൂർ: ജല അതോറിറ്റി മിണ്ടുന്നില്ല!

കോട്ടയം ∙ 5 മണിക്കൂർ കൊണ്ട് നിറയേണ്ട ജലസംഭരണി ഇപ്പോൾ നിറയുന്നത് 14 മണിക്കൂർ കൊണ്ട്. കാത്തിരുന്ന് മടുത്ത ജീവനക്കാർ പലപ്പോഴും വെള്ളം നിറയ്ക്കുന്നത് ഭാഗികമായി മാത്രം. ജലഅതോറിറ്റിയുടെ തളിയിൽക്കോട്ട സംഭരണിയാണ് ‘ഇഴഞ്ഞ്’ നിറയുന്നത്. അതിനൊപ്പം വിതരണ പൈപ്പ് ലൈനുകളിൽ ചോർച്ച കൂടെയായതോടെ പല വീടുകളിലും വെള്ളമെത്തുന്നത് വല്ലപ്പോഴും മാത്രം.മണ്ണിനടിയിലെ പ്രധാന പൈപ്പുലൈനിൽ ചോർച്ചകളുണ്ടാകാമെന്നും ജലസംഭരണി നിറയാൻ വൈകുന്നതിന്റെ കാരണം അതാകാമെന്നുമാണ് നിഗമനം. പേരൂരിൽനിന്നു ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ശ്രീനിവാസ അയ്യർ റോഡിൽ 15 ദിവസത്തിനിടെ മൂന്നിടത്തായി പൊട്ടി. നിറയാൻ വൈകുന്നതിനാൽ പല ദിവസങ്ങളിലും സംഭരണശേഷിയുടെ പകുതി മാത്രമാണ് വെള്ളം നിറയ്ക്കുന്നത്. ഇതു വീടുകളിലേക്കുള്ള ജലവിതരണം കുറയാൻ കാരണമാകുന്നു.ജല അതോറിറ്റി മിണ്ടുന്നില്ല നഗരസഭാ പരിധിയിൽ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയാൽ ജനങ്ങളെ വിവരം അറിയിക്കാൻ കൗൺസിലർമാർ, ജലഅതോറിറ്റി, കെഎസ്ഇബി, ഉദ്യോഗസ്ഥർ അംഗങ്ങളായ വാട്സാപ് കൂട്ടായ്മ തുടങ്ങിയിരുന്നു. നഗരസഭ ജലഅതോറിറ്റിയുമായി ചേർന്നു നടത്തിയ യോഗത്തെത്തുടർന്നാണ് കൂട്ടായ്മയ്ക്കു രൂപം നൽകിയത്. ആദ്യം കൂട്ടായ്മയിൽ ജലഅതോറിറ്റി അധികൃതർ വിവരങ്ങൾ പങ്കുവച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കൂട്ടായ്മയിൽ അറിയിപ്പുകളിടുന്നത് ജല അതോറിറ്റി നിർത്തി. ഇതോടെ കൗൺസിലർമാർക്ക് ജലവിതരണം തടസ്സപ്പെടുന്നത് ജനത്തെ അറിയിക്കാനും പറ്റാതായി.
Source link


