AUTO

പെട്രോളിന് 20 രൂപ കുറവ്; രാജ്യത്തെ ആദ്യ ഇ 85 ഇന്ധനം സ്റ്റേഷൻ ഡൽഹിയിൽ


രാജ്യത്തെ ആദ്യ ഇ85 ഇന്ധന സ്‌റ്റേഷന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാധാരണ പെട്രോളിനേക്കാള്‍ ലീറ്ററിന് 20 രൂപ കുറവാണെന്നതാണ് പ്രധാന ആകര്‍ഷണം. ഡല്‍ഹിയില്‍ സാധാരണ പെട്രോളിന് 102.12 രൂപയാണ് ലീറ്ററിനെങ്കില്‍ ഇ85 ലീറ്ററിന് 82.12 രൂപയാണ് വില. കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ വിതരണ പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡല്‍ഹിയില്‍ ഇ85 പമ്പ് ആരംഭിച്ചിരിക്കുന്നത്.ഏതെല്ലാം വാഹനങ്ങളില്‍?എല്ലാ വാഹനങ്ങളിലും ഇ85 ഇന്ധനം ഉപയോഗിക്കാനാവില്ലെന്നതാണ് ആദ്യമേ അറിയേണ്ട കാര്യം. 80-85 ശതമാനം പെട്രോളും 14-19 ശതമാനം പെട്രോളും ചേര്‍ത്താണ് ഇ85 ഇന്ധനം തയ്യാറാക്കുന്നത്. ഇത് പ്രത്യേകമായി തയ്യാറാക്കിയ ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങളില്‍ മാത്രമാണ് ഉപയോഗിക്കാനാവുക. ലിറ്ററിന് 20 രൂപ കുറവുണ്ടെന്ന് കരുതി ഏതു വാഹനത്തിലും ഈ ഇന്ധനം അടിക്കാന്‍ നില്‍ക്കരുത്. ഇ20 മുതല്‍ ഇ100 വരെയുള്ള ഏത് എഥനോള്‍ മിശ്രിതത്തിലും ഓടിക്കാന്‍ കഴിയുന്നവയാണ് ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍.കൂടുതല്‍ പമ്പുകള്‍ വരുംഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ ഇ85 ഇന്ധനം രാജ്യവ്യാപകമായി ലഭ്യമാക്കിയാല്‍ മാത്രമേ ഇത് വിജയിക്കൂ എന്ന് വാഹന നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് രാജ്യത്ത് ഇ85 ഇന്ധനം ലഭിക്കുന്ന പമ്പുകള്‍ തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.


Source link

Back to top button