NEWS

‘സ്റ്റീൽ അലമാരയും സോഫ സെറ്റും വിൽക്കാൻ വീട്ടിൽ വരുന്ന സലിംകുമാർ’: നേരിനെ വെളിച്ചപ്പെടുത്തിയ വലിയ മനുഷ്യൻ


കോട്ടയം ∙ സ്റ്റീൽ അലമാരയും സോഫ സെറ്റും വിൽക്കാൻ വീട്ടിൽ വരുന്ന സലിംകുമാർ. സിനിമയിലല്ല, ജീവിതത്തിൽ അത്തരമൊരു കോട്ടയം അനുഭവം സലിംകുമാറിനുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത് ഇങ്ങനെ. ‘സ്റ്റീൽ അലമാര, സോഫ സെറ്റ് തുടങ്ങിയവ തവണ വ്യവസ്ഥയിൽ വിൽക്കുന്ന പറവൂരിലെ ഒരു കമ്പനിയിൽ സെയിൽസ് റപ്രസന്റേറ്റീവ് ആയിരുന്നു ഞാൻ. സിനിമ മോഹവും സജീവം. ജോലിയുടെ ഭാഗമായി കുടയംപടി, ചുങ്കം, വാരിശേരി, അയ്മനം, ഏനാദി, ഒളശ്ശ, പരിപ്പ്, നാഗമ്പടം, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂർ, സംക്രാന്തി, മെഡിക്കൽ കോളജ്, കാരിത്താസ്.. ഇവിടെയെല്ലാമുള്ള സകല വീടുകളിലും ഞാൻ കയറിയിറങ്ങി. നടന്മാരായ എൻ.എൻ.പിള്ളയുടെയും വിജയരാഘവന്റെയും വീടായ ഒളശ്ശയിലെ ‘ഡയനീഷ്യ’യുടെയും ചൂട്ടുവേലിയിലെ മനോജ് കെ.ജയന്റെയും വീടിനു മുൻപിൽ കുറെനേരം വായും പൊളിച്ച് നോക്കിനിൽക്കുന്നത് എന്റെ പതിവായിരുന്നു.ഇക്കാര്യത്തിൽ ഞാൻ നിരപരാധിയാണെന്നു പറയണമെന്നു തോന്നിയെങ്കിലും നാവു പൊങ്ങിയില്ല. ടേബിൾ അദ്ദേഹം എടുക്കരുതേയെന്ന് മനസ്സുരുകി പ്രാർഥിച്ചു. എന്നാൽ മുഴുവൻ തുകയും തന്ന് ടേബിൾ അദ്ദേഹം വാങ്ങി. തിരിച്ചുള്ള യാത്രയിൽ ഞാൻ നിശ്ശബ്ദനായിരുന്നു. വീടിനടുത്തുള്ള ചേന്ദമംഗലം പാലത്തിൽ എത്തിയപ്പോൾ ഞാൻ വണ്ടിയിൽ നിന്നിറങ്ങി. ഒപ്പം ആ പണി നിർത്തി. – സലിംകുമാർ പറഞ്ഞു.


Source link

Back to top button