NEWS

പിണറായി സഭയിൽ ഇരുന്നത് നനഞ്ഞ കോഴിയെപോലെ: ജി. സുധാകരൻ


അമ്പലപ്പുഴ ∙ പിണറായി വിജയൻ നനഞ്ഞ കോഴിയെപ്പോലെയാണ് നിയമസഭയിൽ ഇരുന്നതെന്ന് ജി. സുധാകരൻ എംഎൽഎ. കെ.എൻ.ബാലഗോപാലിനു സംസാരിക്കാൻ അറിയില്ല. നിയമസഭയിൽ ഇരിക്കുമ്പോൾ എൽ‍ഡിഎഫിന്റെ അവസ്ഥ കണ്ടിട്ടു വിഷമം തോന്നി. കേരളത്തിനു പുറത്ത് സിപിഎമ്മിന് സീറ്റു കിട്ടുന്നത് കോൺഗ്രസിന്റെ സഹായത്തോടെയാണ്. ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയുന്ന വിദ്യാർഥി, യുവജന നേതാക്കൾ സിപിഎമ്മിൽ ഉണ്ടോ?. വരാൻ പോകുന്നത് കോൺഗ്രസിന്റെ സുവർണ കാലമാണ്. നല്ല രീതിയിൽ പ്രവർത്തിച്ചാൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും. മുസ്‍ലിം ലീഗ് വലിയ മതനിരപേക്ഷ പാർട്ടിയാണെന്നും സുധാകരൻ പറഞ്ഞു. ജി.സുധാകരന്റെ അമ്പലപ്പുഴ മണ്ഡലം വികസന സമിതി ഓഫിസ് കളർകോട് തൂക്കുകുളത്തിനു സമീപം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു. കെ.സി.വേണുഗോപാൽ എംപി ഓഫിസ് ഉദ്ഘാടനം ചെയ്തു.


Source link

Back to top button