NEWS

ചെരിപ്പുമാല, മുട്ടയേറ്; ബംഗാളിൽ തൃണമൂൽ നേതാക്കൾക്ക് ‘പീഡന’കാലം, മമതയ്ക്ക് കാലിടറുന്നു


കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ജനക്കൂട്ടത്തിന്റെ ആക്രമണം തുടരുന്നു. അഴിമതി, ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ കൊൽക്കത്ത കോർപറേഷൻ കൗൺസിലർ ബാപ്പാദിത്യ ദാസ്ഗുപ്ത, മുഹമ്മദ് ജസിമുദീൻ എന്നിവരെ കോടതിയിൽ ഹാജരാകാൻ കൊണ്ടുപോകുന്ന സമയത്ത് ‘കള്ളൻ’ എന്നു വിളിച്ച് ജനക്കൂട്ടം മുട്ടയെറിഞ്ഞു.നഗരത്തിൽ രണ്ടിടത്തായിരുന്നു സംഭവം. ഹൗറയിൽ തൃണമൂൽ നേതാവിനു വേണ്ടി കൈക്കൂലി വാങ്ങിയിരുന്ന സന്നാശി മന്ന എന്നയാളെ ജനക്കൂട്ടം തലമൊട്ടയടിച്ച് ചെരിപ്പുമാല അണിയിച്ച് നടത്തി. പൊലീസ് പിടികൂടാതിരിക്കാനായി മുഹമ്മദ് ജസിമുദീൻ ഗേറ്റു പൂട്ടി വീടിനകത്ത് ഒളിച്ചിരുന്നു. 6 മണിക്കൂറോളം ശ്രമിച്ച ശേഷമാണ് പൊലീസ് പൂട്ടുതകർത്ത് അകത്തുകയറി ജസിമുദീനെ അറസ്റ്റ് ചെയ്തത്.∙ കോർപറേഷനിലും മമതയ്ക്ക് കാലിടറുന്നു


Source link

Back to top button