NEWS

10 വർഷം മുൻപ് പോയി, പിന്നെ കണ്ടിട്ടില്ല! തീരദേശ ഗ്രാമങ്ങളിൽ കെഎസ്ആർടിസി ബസ് സർവീസ് ഇല്ല


തിരൂർ ∙ തീരദേശ ഗ്രാമങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിലച്ചിട്ട് ഒരു ദശാബ്ദം പിന്നിടുമ്പോഴും സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടിയില്ല. 2011ലാണ് തിരൂരിൽനിന്ന് തീരദേശത്തേക്ക് വിവിധ സർവീസുകൾ നടത്തിയിരുന്നത്. തിരൂർ – ആലിങ്ങൽ – പുറത്തൂർ, തിരൂർ – ആലത്തിയൂർ – പുറത്തൂർ, മംഗലം – കൂട്ടായി അഴിമുഖം, വെട്ടം ചീർപ്പ് – വൈരങ്കോട്, പുറത്തൂർ – മലപ്പുറം, വെട്ടം – കോഴിക്കോട്, തൃപ്രങ്ങോട് ശിവക്ഷേത്രം – മലപ്പുറം തുടങ്ങിയ സർവീസുകളാണ് നടത്തിയത്. മുൻ എംഎൽഎമാരായ പി.പി.അബ്ദുല്ലക്കുട്ടിയാണ് സർവീസുകൾ തുടങ്ങിവച്ചത്.കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗമായിരുന്ന മംഗലത്തെ ആർ.മുഹമ്മദ് ഷാ ഇതിനായി പ്രയത്നിച്ചു. തുടർന്ന് സി.മമ്മുട്ടി എംഎൽഎയും സർവീസ് തുടരാനുള്ള നടപടികളെടുത്തിരുന്നു. എന്നാൽ ലാഭം മാത്രം നോക്കിയതോടെ 2016ൽ ഈ സർവീസുകളെല്ലാം കെഎസ്ആർടിസി അവസാനിപ്പിക്കുകയായിരുന്നു. നിലവിൽ സ്വകാര്യ ബസ് സർവീസുകളാണ് തീരദേശ ഗ്രാമങ്ങളിലേക്കുള്ളത്.


Source link

Back to top button