BUSINESS

ബെവ്‌കോ സപ്ലൈകോ ലയനം മലയാളികൾക്ക് ലാഭമോ നഷ്ടമോ? വിജയിച്ചാൽ സർക്കാരിന് ‘ജാക്ക്‌പോട്ട്’


Kerala White Paper: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പുതിയ യുഡിഎഫ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ധവളപത്രം മലയാളികൾക്കിടയിൽ വലിയ ചർച്ചയാകുകയാണ്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി അക്കമിട്ട് നിരത്തുന്നതാണ് ഈ പേപ്പർ. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സർക്കാർ ചില നിർദേശങ്ങളും ഈ ധവളപത്രത്തിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർദേശം ബെവ്‌കോ (Bevco)- സപ്ലൈകോ (Supplyco) ലയനമാണ്.രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ പ്രവർത്തിക്കുന്ന ഈ 2 സർക്കാർ സ്ഥാപനങ്ങളെ ലയിപ്പിക്കുകയെന്ന ആവശ്യം പലർക്കും അത്ര പെട്ടെന്ന് ദഹിക്കാൻ സാധ്യതയില്ല. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന് മുന്നിൽ ലഭ്യമായ ചുരുക്കം ചില ഓപ്ഷനുകളിൽ ഏറ്റവും ആകർഷകമാകും ഈ നീക്കമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഇതിന് അവർ നിരത്തുന്ന കാരണങ്ങളും ശ്രദ്ധേയമാണ്. ഈ തീരുമാനത്തിന്റെ വിവിധ വശങ്ങൾ, മലയാളികൾക്ക് ഇതുകൊണ്ടുള്ള നേട്ടങ്ങൾ, വരുമാന സാധ്യതകൾ എന്നിവയൊന്ന് നോക്കാം.ലയന തീരുമാനം മികച്ചതോ? സർക്കാരിന്റെ ഈ ലയന തീരുമാനം വളരെ ചുരുക്കിപ്പറഞ്ഞാൽ നഷ്ടവും ലാഭവും തമ്മിലുള്ള ഒരു തട്ടിക്കിഴിക്കൽ ആണ്. ലാഭത്തിൽ റെക്കോഡ് ഇട്ടുകൊണ്ടിരിക്കുന്ന ബെവ്‌കോയും, നഷ്ടത്തിലേയ്ക്ക് അനുദനിം ഊളിയിടുന്ന സ്‌പ്ലൈക്കോയും ചേരുമ്പോൾ ഒരു സന്തുലനം സംഭവിക്കാം. ലയനത്തിനു ശേഷം ഒരു കുടക്കീഴിൽ മദ്യവിതരണവും, സിവിൽ സപ്ലൈസും പ്രത്യേക ഡിവിഷനുകളായി തുടരും. എന്നാൽ സപ്ലൈകോയുടെ നഷ്ടം ബെവ്‌കോയുടെ ലാഭവുമായി തട്ടിക്കിഴിക്കാനാകും. ഇത് കോർപ്പറേറ്റ് നികുതി ബാധ്യത വലിയ തോതിൽ കുറയ്ക്കും.ഇത്തരമൊരു നീക്കം വഴി സപ്ലൈകോയെ നിലനിർത്താൻ സർക്കാർ നൽകേണ്ടി വരുന്ന കോടിക്കണക്കിന് രൂപയുടെ സബ്സിഡി ബാധ്യത നാമമാത്രമായി കുറയ്ക്കാണോ, ഒഴിവാക്കനോ സാധിച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നു. ഏതൊരു ലയനവും അഡ്മിനിസ്‌ട്രേഷൻ, മാനേജ്മെന്റ് ചെലവുകൾ കുറയ്ക്കും. കാരണം നിലവിൽ 2 വിഭാഗങ്ങൾക്കും വ്യത്യസ്ത അഡ്മിനിസ്‌ട്രേഷൻ, മാനേജ്മെന്റ് ചെലവുകളുണ്ട്. ലയിക്കുന്നതോടെ ദൈനംദിന പ്രവർത്തനച്ചെലവുകൾ വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.മലയാളികൾക്ക് നേട്ടമാകുന്നത് എങ്ങനെ?നിലവിൽ സപ്ലൈകോ സ്റ്റോറുകളിൽ പലപ്പോഴും സാധനങ്ങൾ കിട്ടാത്ത അവസ്ഥയുണ്ട്. ഇതിനു കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ്. എന്നാൽ ബെവ്‌കോ കരുത്തുപകരുന്നതോടെ സപ്ലൈകോയ്ക്ക് ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയും. ആത്യന്തികമായി നേട്ടം സാധാരണക്കാർക്ക് തന്നെ. സബ്സിഡി സാധനങ്ങൾ മുടങ്ങാതെ ജനങ്ങളിലേക്ക് എത്തും. നഷ്ടം കാരണം പ്രതിസന്ധിയിലായ സപ്ലൈകോ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി ഉറപ്പാക്കാനും ഈ നീക്കം സഹായിച്ചേക്കും. പലർക്കും ജോലി നഷ്ടമാകില്ല.വരുമാന സാധ്യതകൾ എങ്ങനെ?നിലവിൽ രണ്ടു സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം ഗോഡൗണുകളും, ട്രാൻസ്പോർട്ടേഷൻ സംവിധാനങ്ങളും ഉണ്ട്. ലയനം സാധമാകുന്നതോടെ ഈ സംവിധാനങ്ങളിൽ പലതും വരുമാനം സാധ്യതകളാക്കി മാറ്റാൻ കഴിയും. ഒരേയിടങ്ങളിലെ അധിക ഗോഡൗണുകൾ സ്വകാര്യമേഖലയ്ക്ക് ലീസിന് നൽകാം. അധികമുള്ള വാഹനങ്ങൾ മറ്റു ഡി്പ്പാർട്ടുമന്റുകൾക്കോ, സേവനങ്ങൾക്കോ നൽകി വരുമാനം കണ്ടെത്താം.ബെവ്‌കോയുടെ വരുമാനം നേരിട്ട് സപ്ലൈകോയുടെ വിപണി ശാക്തീകരണത്തിന് ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ട് ബാങ്ക് വായ്പകളുടെ പലിശയിനത്തിൽ പോകുന്ന കോടികൾ ലാഭിക്കാം. ഇരുവരുടെയും ഭൂമിയും കെട്ടിടങ്ങളും കൂടുതൽ ഉൽപ്പാദനക്ഷമമായ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.കടലാസിൽ മാത്രം ഒതുങ്ങുമോ? സാമ്പത്തിക വിദഗ്ധരുടെ കണ്ണിൽ ഈ ശുപാൾശ മികച്ചൊരു ആശയമാണ്. എന്നാൽ ഇത് നടപ്പാക്കുക എന്നതു വലിയ ഉത്തരവാദിത്വമാണ്. പ്രത്യേകിച്ച് മികച്ച ലാഭത്തിൽ ഓടുന്ന ബെവ്‌കോയുടെ ജീവനക്കാരും, മാനേജ്‌മെന്റും ഇടയാനുള്ള സാധ്യത കൂടുതലാണ്. കാരണം പണം സപ്ലൈക്കോയിലേയ്ക്ക് ഒഴുകുന്നത് അവരുടെ ബോണസ് അടക്കമുള്ള അേവനങ്ങളെ ബാധിക്കാം. രാഷ്ട്രീയ വെല്ലുവിളികൾക്കും സാധ്യത കൂടുതലാണ്. ബെവ്‌കോ മദ്യവും, സപ്ലൈക്കോ നിത്യോപയോഗ സാധാനങ്ങളും ആയതുകൊണ്ട് ചിലർ ധാർമികതയും ഉയർത്താം.(മുകളിൽ പറഞ്ഞ കാര്യങ്ങൾ വിദഗ്ധരുടെ വിലയിരുത്തലുകളും, അഭിപ്രായങ്ങളും മാത്രമാണ്. ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേരള സർക്കാരാണ്. കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.)


Source link

Back to top button