ടൈറ്റൻസുമായി ജയസൂര്യയും വിനായകനും

വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ് മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിൽ സ്യൂട്ടും തൊപ്പിയും ധരിച്ച് ജയസൂര്യയും വിനായകനും . ഇവർക്കൊപ്പം നിഹാലും ബേബി ജീനും . ഈ അഭിനേതാക്കളുടെ ലുക്കും ടൈറ്രൻസ് എന്ന പേരും പാശ്ചാത്യസിനിമയെ ഓർമ്മപ്പെടുത്തുന്നു എന്നു പറഞ്ഞാൽ അതിശയമാവില്ല. ഫാന്റസി ഹ്യൂമർ ഗണത്തിൽപ്പെടുന്ന ടൈറ്റൻസ് എന്ന ചിത്രം നേരമ്പോക്കിന്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്നു. സണ്ണി വയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മികച്ച വിജയം നേടിയ അബ്രഹാം ഒസ്ലറിനുശേഷം നേരമ്പോക്കിന്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ , മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി . എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലൂടെ ജയസൂര്യയും വിനായകനും വീണ്ടും ഒരുമിക്കുന്നു. തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം - വിഷ്ണുശർമ്മ, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം - മഹേഷ് പിറവം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ ഫീനിക്സ് പ്രഭു , എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് - സുനിൽ സിംഗ്, സജിത് പി.വൈ. പ്രൊഡക്ഷൻ മാനേജർ - നജീർ നസീം, പ്രൊഡക്ഷൻ എക്സിക്യുട്ടിവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. ഒക്ടോബർ മാസം റിലീസ് ചെയ്യും. പി.ആർ. ഒ വാഴൂർ ജോസ്.
Source link


