NEWS

‘അവസാനം തകർന്നടിയും, ദാരിദ്ര്യത്തിലും കുറ്റകൃത്യങ്ങളിലും കലാശിക്കും’: ഇടതുപക്ഷ ഭരണകൂടങ്ങളെ വിമർശിച്ച് ട്രംപ്


വാഷിങ്ടൻ∙ ഇടതുപക്ഷ ഭരണകൂടങ്ങൾക്കെതിരെ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇടതുപക്ഷ ഭരണമുള്ള ഇടങ്ങൾ കടുത്ത നാശത്തിലേക്ക് പോകുമെന്ന് ട്രംപ് വിമർശിച്ചു. തന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രസ്താവന‘‘കമ്യൂണിസ്റ്റുകാർക്ക് ആദ്യകാലത്ത് എപ്പോഴും വോട്ടർമാരുടെ അല്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ വലിയ പിന്തുണ ലഭിക്കാറുണ്ട്. എന്നാൽ അവസാനം ആ രാജ്യമോ, സംസ്ഥാനമോ, നഗരമോ പൂർണമായും തകർന്നടിയും. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വലിയ അക്രമങ്ങൾ അവിടെ അരങ്ങേറും. ഒടുവിൽ അത് ദാരിദ്ര്യത്തിലും തകർച്ചയിലും കുറ്റകൃത്യങ്ങളിലും കലാശിക്കുകയും ചെയ്യും. ഓർക്കുക, ആദ്യം കണ്ണഞ്ചിപ്പിക്കുന്ന ജനപ്രീതി, പിന്നീട് ഉറപ്പായ മരണവും വിനാശവും ആണ് ഇടുതുപക്ഷം നൽകുക’’– ട്രംപ് കുറിച്ചു.


Source link

Back to top button