AUTO
ഡീസലിലും ഇനി ‘ഈ’ ജൈവ ഇന്ധനം; പെട്രോളിനു പിന്നാലെ ഡീസലിലും ‘കലര്‍ത്തലിന്’ ഒരുങ്ങി കേന്ദ്രം

ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പെട്രോളിനു പിന്നാലെ ഡീസലിലും ‘കലര്‍ത്തലിന്’ ഒരുങ്ങി കേന്ദ്രം. പെട്രോളില്‍ എഥനോളാണ് കലര്‍ത്തിയതെങ്കില്‍ ഡീസലിനൊപ്പം ഐസോബ്യൂട്ടനോള്‍ എന്ന ജൈവ ഇന്ധനം കലര്‍ത്താനാണ് ശ്രമം. ഐസോബ്യൂട്ടനോള്‍ നിര്‍ബന്ധമായും ഡീസലിനൊപ്പം കലര്‍ത്താനുള്ള ചരിത്രപരമായ തീരുമാനത്തിലേക്ക് കടക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറി വി. ഉമാശങ്കര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രി ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ആലോചന.എന്താണ് ഐസോബ്യൂട്ടനോള്‍?എഥനോളില്‍ നിന്നും നിര്‍മിക്കുന്ന ഉയര്‍ന്ന ഊര്‍ജ്ജശേഷിയുള്ള ഒരു ജൈവ ഇന്ധനമാണ് ഐസോബ്യൂട്ടനോള്‍. എഥനോളിനെ അപേക്ഷിച്ച് ഊര്‍ജ്ജം കൂടുതലാണെന്ന് മാത്രമല്ല. എന്ജിന് ഭാഗങ്ങള്‍ തുരുമ്പെടുക്കാനുള്ള സാധ്യതയും കുറവാണ്. ഡീസലുമായി വേഗത്തില്‍ കലരുമെന്നതും ഐസോബ്യൂട്ടനോളിന്റെ മേന്മയായി വിലയിരുത്തപ്പെടുന്നു. ഡീസല്‍ എന്‍ജിനുകളില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ ഐസോബ്യൂട്ടനോള്‍ മിശ്രിതം ഉപയോഗിക്കാനാവുമെന്നതും പദ്ധതിക്കുള്ള ഗുണമാണ്.ഡീസലില്‍ കലരാത്ത എഥനോള്ആദ്യഘട്ടത്തില് പെട്രോളിലേതു പോലെ ഡീസലിലും എഥനോള്‍ കലര്‍ത്താനാണ് ശ്രമം നടത്തിയത്. പെട്രോളില്‍ 20 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്നതില്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ഡീസലില്‍ ഇത് അത്ര എളുപ്പത്തില്‍ നടക്കില്ല. ഡീസലില്‍ എഥനോള്‍ അത്ര എളുപ്പത്തില്‍ കലരില്ലെന്നതാണ് വെല്ലുവിളിയായത്.
Source link


