TRAVEL
ലക്ഷ്വറി റിസോർട്ടുകൾ, വൈനറികൾ, ഹെറിറ്റേജ് ട്രെയിലുകൾ… വിർജീനിയ വിളിക്കുന്നു

സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാർഷികോഘോഷത്തിന് തയ്യാറെടുക്കുകയാണ് അമേരിക്കയിലെ വിർജീനിയ. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനതല പരിപാടികൾ, ട്രൈബൽ നേഷൻ ആഘോഷങ്ങൾ, കൊളോണിയൽ വില്യംസ്ബർഗിൽ ജൂലൈ-4 ആഘോഷങ്ങൾ, സെയിൽ 250 അമേരിക്ക എന്നിവ സംഘടിപ്പിക്കും. റിച്ച്മോണ്ടിലെ ചരിത്രപ്രധാനമായ മെയിൻ സ്ട്രീറ്റ് സ്റ്റേഷൻ 125 വർഷം പൂർത്തിയാക്കുന്നു.ഏജ്ക്രോഫ്റ്റ് ഹാളിനും ഇത് നൂറാം വാർഷികം. കൊളോണിയൽ വില്യംസ്ബർഗ് ഫൗണ്ടേഷൻ സ്ഥാപിതമായതിന്റെയും ലോകത്തിലെ ഏറ്റവും വലിയ യു.എസ്. ചരിത്ര മ്യൂസിയമായി വളർന്നതിന്റെയും ഒരു നൂറ്റാണ്ട് ഈ വർഷം ആഘോഷിക്കുന്നു.പൊതു പാർക്കായും മ്യൂസിയമായും 100 വർഷം പൂർത്തിയാക്കുന്ന മെയ്മോണ്ട് പുനർനിർമ്മിതികളോടെയും വന്യജീവി പ്രദർശനങ്ങളോടെയുമാണ് വാർഷികത്തെ വരവേൽക്കുന്നത്. സിക്സ്ത് മൗണ്ട് സിയോൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ചരിത്രത്തിനും നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്. അതിനായി ജോൺ ജാസ്പർ മെമ്മോറിയൽ റൂം & മ്യൂസിയം ഒരുങ്ങിക്കഴിഞ്ഞു.ആസ്വദിക്കാൻ… 2026 ഒക്ടോബറിൽ ബ്രൗൺസ് ഐലൻഡ് വീണ്ടും തുറക്കും. മെച്ചപ്പെട്ട റിവർഫ്രണ്ട് പ്രവേശന സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ, സന്ദർശക സൗകര്യങ്ങൾ എന്നിവ ഉണ്ടാകും. റിവർഫ്രണ്ട് പാർക്ക് ആംഫിതിയേറ്ററും വൈകാതെ തുറക്കും. ഇത് നിരവധി പരിപാടികൾക്കുള്ള ഔട്ട്ഡോർ വേദിയാകുമിവിടം. നോർഫോക്ക് ബൊട്ടാണിക്കൽ ഗാർഡൻ ‘ഗാർഡൻ ഓഫ് ടുമോറോ’ എന്ന പേരിൽ പവലിയൻ, സ്കൈവാക്ക്, ചിഹുലി ഗ്ലാസ് കൺസർവേറ്ററി എന്നിവ ഉൾപ്പെടുത്തി വിപുലീകരിക്കും.കോർട്ടുകൾ, ടർഫ് ഫീൽഡുകൾ, ഇവന്റ് സ്പേസ് എന്നിവ അടങ്ങിയ വലിയ ഇൻഡോർ സ്പോർട്സ് കോംപ്ലക്സായിരിക്കും ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങുന്ന ഗ്രേറ്റർ വിർജീനിയ സ്പോർട്സ് & ഇവന്റ്സ് സെന്റർ. വിർജീനിയ ആഫ്രിക്കൻ അമേരിക്കൻ ഹെറിറ്റേജ് ട്രെയിൽ എന്ന 2.5 മൈൽ ദൈർഘ്യമുള്ള പാതയ്ക്കും തുടക്കമാകുകയാണ്. 300 വർഷത്തിലേറെയുള്ള കറുത്ത വർഗ്ഗക്കാരുടെ ചരിത്രം മാർക്കറുകൾ, ആർട്ട് വർക്കുകൾ, ഡിജിറ്റൽ സ്റ്റോറിടെല്ലിംഗ് എന്നിവയിലൂടെ വിശദീകരിക്കുകയാണ് പാതയുടെ ലക്ഷ്യം.ലക്ഷ്വറി ലിവിങ് കലാഹാരി റിസോർട്സ് & കൺവെൻഷന്റെ ഏറ്റവും പുതിയ റിസോർട്ട് ഈ വർഷം പ്രവർത്തനമാരംഭിക്കുകയാണ്. 175,000 ചതുരശ്ര അടിയിൽ അധികം വരുന്ന ഇൻഡോർ വാട്ടർ പാർക്ക്, 900 സ്യൂട്ടുകൾ, വലിയ കൺവെൻഷൻ സെന്റർ എന്നിവയാണ് പുതിയ റിസോർട്ട് വാഗ്ദാനം ചെയ്യുന്നത്. മസാനട്ടൻ റിസോർട്ട്സിന്റെ 140 മുറികളുള്ള പുതിയ ഹോട്ടൽ സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിർജീനിയ ഗസ്റ്റ്ഹൗസിൽ കോൺഫറൻസ് സെന്ററും 214 മുറികളും 25,000 ചതുരശ്ര അടിയിൽ അധികമുള്ള മീറ്റിംഗ് ഹാളുമുണ്ട്. കാർമാക്സ് പാർക്ക് പുതിയ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ബേസ്ബോൾ കളികളും സമൂഹ-വിനോദ പരിപാടികളും നടക്കാനിരിക്കുന്നു.
Source link


