FASHION
സമ്മർദം, സ്‌ക്രീൻ ടൈം, സൂര്യപ്രകാശം: മുപ്പതിന് മുമ്പേ ചർമത്തിന് പ്രായമാകുന്നോ?

വരണ്ട ചർമം, നിറവ്യത്യാസം, കരുവാളിപ്പ്, ചർമത്തിന്റെ ഇലാസ്തികത കുറയുക… മുമ്പ് നാല്പതുകളിലും അമ്പതുകളിലും മാത്രം കണ്ടിരുന്ന ഈ മാറ്റങ്ങൾ ഇന്ന് ഇരുപതുകളുടെ അവസാനത്തിലേ പലരിലും കണ്ടുവരുന്നുവെന്നാണ് ചർമരോഗവിദഗ്ധരുടെ കണ്ടെത്തൽ. ഇവിടെ പ്രായമല്ല പ്രധാനപ്രശ്നം, മറിച്ച് ആധുനിക ജീവിതശൈലിയാണ് ചർമത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്.മാനസിക സമ്മർദം, അമിതമായ സ്‌ക്രീൻ ഉപയോഗം, ഉറക്കക്കുറവ്, പൊടിപടലങ്ങളും മലിനീകരണവും, സൂര്യപ്രകാശമേൽക്കൽ എന്നിവയൊക്കെ ചേർന്നാണ് ചർമത്തിന്റെ സ്വാഭാവിക തിളക്കവും ആരോഗ്യമുമെല്ലാം നേരത്തേ നഷ്ടപ്പെടുത്തുന്നത്.മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്, എൽഇഡി ലൈറ്റുകൾ എന്നിവയിൽനിന്ന് പുറപ്പെടുന്ന ഹൈ എനർജി വിസിബിൾ ലൈറ്റ് (HEV) അഥവാ ബ്ലൂ ലൈറ്റും ചർമപ്രശ്നങ്ങൾക്ക് ഒരു പ്രധാനകാരണമായി മാറുന്നുണ്ട്. യുവിബി കിരണങ്ങളെപ്പോലെ ചർമത്തിന്റെ മുകളിലത്തെ പാളിയിൽ മാത്രം ബാധിക്കാതെ ബ്ലൂ ലൈറ്റ് ചർമത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്നു. ഇതുവഴി ചർമത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്ന കൊളാജൻ, എലാസ്റ്റിൻ എന്നീ പ്രോട്ടീനുകൾ ദുർബലമാകുന്നു. അതിന്റെ ഫലമായി ചർമം മങ്ങുകയും സ്വാഭാവികതിളക്കം കുറയുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ദീർഘനേരമുള്ള സ്‌ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നത് ചർമാരോഗ്യത്തിന് അത്യാവശ്യമാണ്.ജോലിയിലെയും വ്യക്തിജീവിതത്തിലെയും സമ്മർദങ്ങൾ ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് ഉയർത്തും. ഇത് ചർമത്തിന്റെ സ്വാഭാവിക പുനരുജ്ജീവന പ്രക്രിയയെ ബാധിക്കുകയും ചർമത്തിലെ നീർവീക്കം വർധിപ്പിക്കുകയും കൊളാജൻ ഉത്പാദനം കുറയ്ക്കുകയും ചെയ്യും.ചെലവേറിയ ചർമസംരക്ഷണ രീതികൾ പിന്തുടരുമ്പോഴും ചർമത്തിലെ മങ്ങലും വരൾച്ചയും മുഖക്കുരുവുമെല്ലാം മാറാത്തതിന്റെ പ്രധാന കാരണം ഈ മാനസിക സമ്മർദമാണെന്ന് വിദഗ്ധർ പറയുന്നു.സൂര്യപ്രകാശമേൽക്കുന്നതാണ് മറ്റൊരു കാരണം. യുവിഎ കിരണങ്ങൾ ചർമത്തിന്റെ ആഴങ്ങളിലേക്ക് കടന്ന് കൊളാജൻ, എലാസ്റ്റിൻ എന്നിവയെ തകർക്കുമ്പോൾ, യുവിബി കിരണങ്ങൾ ചർമകോശങ്ങളുടെ ഡിഎൻഎയെ ബാധിച്ച് പിഗ്മെന്റേഷൻ, കരുവാളിപ്പ്, നിറവ്യത്യാസം, ചർമഘടനയിലെ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു.
Source link


