LIFESTYLE

27.26 കിലോമീറ്റർ മൈലേജ്, വില 11.99 ലക്ഷം രൂപ മുതൽ,​ ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് വിപണിയിൽ

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസ് ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനുകളിലായി നാല് വേരിയന്റുകളിൽ എത്തിയിട്ടുള്ള വാഹനത്തിന് 11.99 ലക്ഷം രൂപ മുതലാണ് പ്രാരംഭവില. 1.5 ലിറ്റർ നാച്യുറലി ആസ്‌പിരേറ്റഡ് 4 സിലിൻഡർ പെട്രോൾ എൻജിൻ 121 പി എസ്. കരുത്തും 145 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും. 1.5 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് പവർ ട്രെയിൻ 126 എച്ച്.പി. പവറും 253 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും. ഹൈബ്രിഡ് പതിപ്പിന് 27.26 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

വില

11.99 ലക്ഷം രൂപ മുതൽ 21 ലക്ഷം രൂപ വരെ


വേരിയന്റുകൾ

ഹൈബ്രിഡ് ഇസഡ്.എക്‌സ്. പ്ളസ് ഇ സി.ടി.വി

ഹോണ്ട സിറ്റി എസ്.വി എം.ടി

ഹോണ്ട സിറ്റി ഇ. വി.എം.ടി


Source link

Back to top button