SPORTS

രണ്ടു മാസം, 16 മത്സരങ്ങൾ; പതിനഞ്ച് വയസ്സുകാരൻ വൈഭവ് സൂര്യവംശി നേടിയത് 2,50,00,000 രൂപയിലേറെ; കണക്ക് ഇങ്ങനെ


അഹമ്മദാബാദ് ∙ ഐപിഎലിൽ തുടർച്ചയായി രണ്ടാം കിരീടം നേടി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചരിത്രം കുറിച്ച സീസണിൽ പക്ഷേ ഏറ്റവും ചർച്ചയായത് ഒരു രാജസ്ഥാൻ റോയൽസ് താരമാണെന്നതിൽ തർക്കമില്ല. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ മിന്നുംപ്രകടനത്തിനാണ് ടൂർണമെന്റ് സാക്ഷ്യം വഹിച്ചത്. സീസണിലാകെ 776 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപും സ്വന്തമാക്കി. പ്ലെയർ ഓഫ് ദ് ടൂർണമെന്റ് അവാർഡിനു സമാനമായി ഐപിഎലിൽ നൽകുന്ന ‘മോസ്റ്റ് വാല്യബിൾ പ്ലെയർ’ ആണ് തുക അടിസ്ഥാനത്തിൽ ഏറ്റവും വലിയ പുരസ്കാരം. ഇതുൾപ്പെടെ അഞ്ച് അവാർഡുകളാണ് വൈഭവ് നേടിയത്.∙ ഓറഞ്ച് ക്യാപ് (ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ്): 10 ലക്ഷം രൂപ


Source link

Back to top button