NEWS

13 വയസ്സുകാരിയെ പീഡിപ്പിച്ച 25 വയസ്സുകാരൻ വാഹന പരിശോധനയ്ക്കിടെ പിടിയിൽ; അറസ്റ്റിലായത് വെടിവയ്പ്പിനൊടുവിൽ


ലക്നൗ ∙ 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ 25 കാരനെ നാടകീയ ഏറ്റുമുട്ടലിനൊടുവിൽ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ലോണി ബോർഡർ സ്വദേശിയായ സിറാജ് എന്നയാളാണ് പിടിയിലായത്. ലോണി ബോർഡർ പരിധിയിലുണ്ടായ വെടിവയ്പ്പിനൊടുവിലാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയും തുടർന്ന് കുട്ടി ഗർഭിണിയാകുകയുമായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് മേയ് 30ന് പൊലീസിൽ പരാതി നൽകി. ഇതിനുപിന്നാലെ ഭാരതീയ ന്യായ സംഹിത, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.


Source link

Back to top button