‘പാൽ വിലവർദ്ധന ഉടൻ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമസഭയിലും പുറത്തും മറുപടി പറയിക്കും’; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മിൽമ പാൽ വില കൂട്ടിയ തീരുമാനം വി ഡി സതീശൻ സർക്കാർ ഉടൻ പിൻവലിക്കണമെന്ന് നേമം എംഎൽഎയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്ന കേരളത്തിൽ പാലിന്റെ വില വീണ്ടും കൂട്ടുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന ശൈലിയല്ല കോൺഗ്രസ് സർക്കാർ സ്വീകരിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുമ്പ് എൽഡിഎഫ് സർക്കാർ ചെയ്തതും ഇതുതന്നെയാണ്. സർക്കാരിന്റെ വീഴ്ചകൾ സാധാരണക്കാരായ മലയാളി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമ്പോൾ വെറും കാഴ്ചക്കാരായി നോക്കിനിൽക്കാൻ ബിജെപിയും എൻഡിഎയും തയ്യാറല്ല. വിലവർദ്ധന പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായി എതിർക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കും. ഉൽപ്പാദനച്ചെലവുകൾ കുറച്ചുകൊണ്ട് കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളോട് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന ശൈലിയല്ല കോൺഗ്രസ് സർക്കാർ സ്വീകരിക്കേണ്ടത്.
രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്ന കേരളത്തിൽ, പാലിന്റെ വില വീണ്ടും കൂട്ടുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.
ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കുക തന്നെ വേണം. എന്നാൽ അതിന്റെ ഭാരം സാധാരണക്കാരായ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.
മുൻപ് എൽ.ഡി.എഫ് സർക്കാർ ചെയ്തതും ഇതുതന്നെയാണ്. സർക്കാരിന്റെ വീഴ്ചകൾ സാധാരണക്കാരായ മലയാളി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമ്പോൾ, വെറും കാഴ്ചക്കാരായി നോക്കിനിൽക്കാൻ ബി.ജെ.പി/എൻ.ഡി.എ തയ്യാറല്ല.
ഈ വിലവർദ്ധന ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഞങ്ങൾ ഇതിനെ ശക്തമായി എതിർക്കും; നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും.
ഉത്പാദനച്ചെലവുകൾ കുറച്ചുകൊണ്ട് കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം.
ഒന്നിനു പുറകെ ഒന്നായി അടിച്ചേൽപ്പിക്കുന്ന വിലക്കയറ്റമല്ല, മലയാളികൾക്ക് ഇപ്പോൾ വേണ്ടത് ആശ്വാസ നടപടികളാണ്.
Source link
NEWS


