AUTO
കറുപ്പ് മെഗാഹിറ്റ്; അണിയറ പ്രവർത്തകർക്ക് ബാറ്റ്മാൻ സീരിസ് എസ്യുവി സമ്മാനിച്ച് സൂര്യ

മുന്നൂറു കോടി നേടി മുന്നേറുന്ന കറുപ്പിന്റെ വിജയം ആഘോഷിക്കാൻ അണിയറ പ്രവർത്തകർക്ക് മഹീന്ദ്ര ബിഇ 6 ബാറ്റ്മാൻ എഡിഷൻ സമ്മാനിച്ച് നടൻ സൂര്യ. ഛായഗ്രാഹകൻ ജികെ വിഷ്ണു, സംഗീത സംവിധായകൻ സായ് അഭയങ്കാർ, എഡിറ്റർ ആർ കലൈവനനുമാണ് പുതിയ കാർ സമ്മാനിച്ചത്. പുതിയ വാഹനം സമ്മാനിച്ചതിന്റെ നന്ദിയും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ബിഇ 6നെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയ പ്രത്യേക പതിപ്പാണ് ബാറ്റ്മാൻ എഡിഷൻ. രണ്ട് ബാച്ചുകളിലായി 999 മോഡൽ വീതമാണ് മഹീന്ദ്ര പുറത്തിറക്കിയത്. ഡാര്‍ക്ക് നൈറ്റ് സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ലിമിറ്റഡ് എഡിഷന് മഹീന്ദ്ര പുറത്തിറക്കിയത്. 28.49 ലക്ഷം രൂപയാണ് എക്സ് ഷോറൂം വിലബിഇ 6ന്റെ ഉയര്‍ന്ന മോഡലായ പാക്ക് ത്രീ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാന് എഡിഷന് ഒരുക്കിയിരിക്കുന്നത്. അകത്തും പുറത്തും കറുപ്പഴകിലാണ് ബാറ്റ്മാന് എഡിഷന് എത്തുന്നത്. പുറംഭാഗത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ സാറ്റിന് ബ്ലാക്ക് പെയിന്റ് ഫിനിഷും ഡോറുകളിലെ ബാറ്റ്മാന് ഡെക്കലുകളും ബോഡി പാനലുകളിലെ ബാറ്റ് എംബ്ലങ്ങളും 20 ഇഞ്ച് അലോയ് വീലുകളുമുണ്ട്. സസ്പെന്ഷന് ഭാഗങ്ങളും ബ്രേക്ക് കാലിപ്പറുകളും സ്വര്‍ണ നിറത്തിലാണ് നല്‍കിയിരുന്നത്. ഉ
Source link


