LIFESTYLE
ഹോംവർക് ചെയ്യേണ്ട പ്രായത്തിൽ സ്വന്തമായി ലക്ഷുറി’ഹോം’! കോടികൾ ആസ്തി; ഐപിഎൽ സ്റ്റാർ വൈഭവിന്റെ വിശേഷങ്ങൾ

ബിഹാറിലെ സമസ്തിപൂരിലുള്ള ഒരു സാധാരണ വീട് ഇന്ന് ഒരു വലിയ കായിക സ്വപ്നത്തിന്റെ വിജയ സാക്ഷ്യപത്രമാണ്. കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ സമർപ്പണത്തിന്റെയും കഥയാണ് ആ വീടിന് പറയാനുള്ളത്. 2011 മാർച്ച് 27ന് ബിഹാറിലെ മിഥിലാ മേഖലയിലുള്ള സമസ്തിപൂർ ജില്ലയിലെ താജ്പൂരിൽ ജനിച്ച വൈഭവ് സൂര്യവംശി എന്ന കൗമാരക്കാരൻ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണ്.ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ഐപിഎൽ ചരിത്രത്തിൽ ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ഇപ്പോഴിതാ തന്റെ രണ്ടാം ഐപിഎൽ സീസണിൽ, ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് 29 പന്തിൽ 97 റൺസും വൈഭവ് സ്വന്തമാക്കി. ക്രിസ് ഗെയ്ലിന്റെ അതിവേഗ ഐപിഎൽ സെഞ്ചറിയെന്ന റെക്കോഡിന് തൊട്ടടുത്തെത്തിയ ശേഷമായിരുന്നു വൈഭവിന്റെ പുറത്താകൽ.ഒരു സാധാരണ കർഷക കുടുംബത്തിലായിരുന്നു വൈഭവിന്റെ ജനനം. വെറും നാല് വയസ്സുള്ളപ്പോൾ തന്നെ മകന്റെ ക്രിക്കറ്റ് കഴിവ് തിരിച്ചറിഞ്ഞത് പിതാവ് സഞ്ജീവ് സൂര്യവംശിയാണ്. അദ്ദേഹം ഒരു ക്ലബ് ലെവൽ ക്രിക്കറ്റ് കളിക്കാരനായിരുന്നു. മകന് മികച്ച പരിശീലനവും പ്രഫഷനൽ കിറ്റുകളും വാങ്ങുന്നതിനായി തന്റെ കൃഷിഭൂമിയുടെ ഒരു ഭാഗം വിൽക്കാൻ ആ പിതാവ് മടിച്ചില്ല. മകന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തു പകരാൻ അമ്മയും കൂടെ നിന്നു.റെക്കോർഡുകൾ തകർത്ത കരിയർ യാത്രചെറിയ പ്രായത്തിൽ തന്നെ മുതിർന്ന താരങ്ങളെപ്പോലും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് വൈഭവ് കാഴ്ചവയ്ക്കുന്നത്. ഇടംകയ്യൻ ബാറ്റ്സ്മാനായ വൈഭവ് രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളായി. 2025ൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ ടീമിലെടുക്കുന്നത്. അണ്ടർ–19 ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി വൈഭവ് തിരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്ലിലെ കോടികളുടെ കരാറും വമ്പിച്ച വിജയവും വൈഭവിന്റെ സാമ്പത്തിക നിലയെ പൂർണമായി മാറ്റിമറിച്ചു എന്ന് പറയാം. താജ്പൂരിലെ വീട്
Source link
CINEMA
CINEMA


