NEWS

കുഞ്ഞിനെ കൊലപ്പെടുത്താൻ മാസങ്ങൾ നീണ്ട ആസൂത്രണം? ക്രൂരതയുടെ കൂടുതൽ അറിയാക്കഥകൾ പുറത്ത്


തിരുവനന്തപുരം ∙ ക്രൂരതയുടെ അറിയാക്കഥകൾ കൂടുതൽ പുറത്തുവരുമ്പോൾ ഒന്നര വയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ടതിന്റെ നാലാം ദിനവും കേരള മനഃസാക്ഷിയുടെ നോവ് കൂടുന്നു. വെള്ളിയാഴ്ച വൈകിട്ട് ക്രൂര മർദത്തിൽ അർഷിദ് മരിച്ചെന്ന് ഉറപ്പാക്കിയശേഷം പ്രതി അഷ്കർ കുഞ്ഞിന് ചോറ് നൽകാൻ ശ്രമിച്ചു. ഭക്ഷണം ഛർദിച്ച് കുഞ്ഞ് മരിച്ചെന്ന് വരുത്തിതീർക്കാനായിരുന്നു ലക്ഷ്യം.തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടറും മരണം സ്ഥിരീകരിച്ചു. എന്നാൽ ഇതു വകവയ്ക്കാതെ എസ്എടി ആശുപത്രിയിലെത്തിച്ച അഷ്കർ അവിടെയെത്തുന്നതുവരെ കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നെന്ന് തെളിയിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. നെടുമങ്ങാട് പനവൂർ‌ സ്വദേശിയായ ഒന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവ് അഖില ചന്ദ്രനെയും മാതാവിന്റെ സുഹൃത്ത് എ.അഷ്കറിനെയും ഞായറാഴ്ച റിമാൻഡ് ചെയ്തിരുന്നു. ആന്തരാവയവങ്ങളിൽ അടക്കം കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തി എന്നാണ് റിമാൻഡ് റിപ്പോർട്ട്. ഒന്നര വയസ്സുകാരന്റെ കൊലപാതകം: അഷ്കറിനെതിരെ പട്ടികജാതി അതിക്രമനിരോധന വകുപ്പും  നെടുമങ്ങാട് ∙ ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദിച്ചു കെ‌ാലപ്പെടുത്തിയ കേസിൽ‌ പ്രതികൾക്കെതിരെ കുരുക്ക് മുറുകുന്നു. ഒന്നാം പ്രതി എ.അഷ്കറിനെതിരെ പട്ടികജാതി അതിക്രമ നിരോധന വകുപ്പ് കൂടി ചുമത്തും. കുഞ്ഞിന്റെ പിതാവ് പരേതനായ എസ്.അഖിലും മാതാവും കേസിലെ രണ്ടാം പ്രതിയുമായ അഖില ചന്ദ്രനും പട്ടിക ജാതിക്കാരായതിനാൽ ഇൗ വകുപ്പ് കൂടി ചുമത്താൻ പെ‌ാലീസ് നടപടികൾ ആരംഭിച്ചു. രക്ഷിതാക്കളുടെ ജാതി സർട്ടിഫിക്കറ്റിനായി തഹസിൽദാർക്ക് കത്ത് നൽകി. കെ‌ാലപാതകം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവയ്ക്കു പുറമേ എസ്‌സി, എസ്ടി വകുപ്പ് കൂടി ചുമത്തുന്നതോടെ അന്വേഷണം ഡിവൈഎസ്പിക്കും കേസ് എസ്‌സി, എസ്ടി കോടതിയിലേക്കും കൈമാറും. അഖി എ.അഖിൽ എന്നായിരുന്നു കുട്ടിയുടെ ആദ്യ പേരെ ങ്കിലും അഷ്കറിന്റെ നിർബന്ധ പ്രകാരമാണ് അർഷിദ് എന്നു മാറ്റിയതെന്ന് മാതാവ് പൊലീസിനു മൊഴി നൽകിയിരുന്നു. നെടുമങ്ങാട് പനവൂർ‌ സ്വദേശിയായ കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവ് അഖില ചന്ദ്രനെയും സുഹൃത്ത് എ.അഷ്കറിനെയും ഞായറാഴ്ച റിമാൻഡ് ചെയ്തിരുന്നു.


Source link

Back to top button