LIFESTYLE

നിങ്ങൾ ഫ്രിജിനോട് ചെയ്യുന്ന ഈ 7 തെറ്റുകൾ അറിയുന്നുണ്ടോ?


അടുക്കളയിൽ ഏറ്റവും ഉപകാരിയായ ഉപകരണം റഫ്രിജറേറ്റർ തന്നെയാണ്. സാധനങ്ങൾ കേടാകാതെ ദിവസങ്ങളോളം സൂക്ഷിക്കാം എന്നത് വലിയ ആശ്വാസമാണ്. എന്നാൽ ഫ്രിജ് ശരിയായ രീതിയിലാണോ കൈകാര്യം ചെയ്യുന്നത് എന്നതും പ്രധാനമാണ്. ഫ്രിജിന്റെ ഉപയോഗത്തിലെ ചില തെറ്റുകൾ ഉപകരണം വേഗത്തിൽ കേടാകുന്നതിനും ഭക്ഷണസാധനങ്ങൾ മോശമാകുന്നതിനും കാരണമാകും. ഫ്രിജ് ഉപയോഗിക്കുമ്പോൾ ഈ അബദ്ധങ്ങൾ പറ്റാതെ നോക്കണം.1. തെറ്റായ സ്ഥലത്ത് സാധനങ്ങൾ വയ്ക്കുന്നത്ഫ്രിജിനുള്ളിൽ ഓരോ സാധനവും വയ്ക്കാൻ പ്രത്യേക ഇടം ഉണ്ടെന്ന കാര്യം പലരും അവഗണിക്കുന്നു. പാത്രം വയ്ക്കാൻ എവിടെയാണോ സ്ഥലമുള്ളത് അവിടേക്ക് വയ്ക്കുക എന്ന പതിവ് ശരിയല്ല. ഓരോതരം ഭക്ഷണത്തിനുമുള്ള പ്രത്യേക ടെമ്പറേച്ചർ സോണുകൾ ഫ്രിജിലുണ്ട്. അതനുസരിച്ച് തന്നെ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചാൽ അവ കേടാകാതിരിക്കും. മുകളിലെ ഷെൽഫുകളിൽ ബാക്കി വന്ന ഭക്ഷണങ്ങളും പാനീയങ്ങളും സൂക്ഷിക്കുക. മാംസം, മത്സ്യം, പാലുത്പന്നങ്ങൾ തുടങ്ങി പെട്ടെന്ന് കേടുവരുന്ന വസ്തുക്കൾ താഴത്തെ ഷെൽഫുകളിൽ വയ്ക്കുന്നതാണ് ശരിയായ രീതി. 2. ചൂടോടെ ഭക്ഷണം വയ്ക്കരുത്ഭക്ഷണസാധനം ഏതവസ്ഥയിലും ഫ്രിജിൽ വയ്ക്കാം എന്ന ധാരണ തെറ്റാണ്. ചൂടോടെ ഫ്രിജിൽ സാധനങ്ങൾ വയ്ക്കുന്നത് ഉള്ളിലെ താപനിലയിൽ വ്യതിയാനങ്ങൾ ഉണ്ടാകാൻ കാരണമാകും. താപനില കൃത്യമായി നിലനിർത്താൻ ഫ്രിജ് കൂടുതൽ പ്രവർത്തിക്കേണ്ടിവരും. ഇതിന് പുറമേ ചൂടുള്ള ഭക്ഷണസാധനത്തിനരികിൽ വച്ചിരിക്കുന്ന മറ്റ് വസ്തുക്കൾ വേഗത്തിൽ കേടായെന്നും വരാം. അതിനാൽ ഭക്ഷണസാധനങ്ങൾ കഴിയുമെങ്കിൽ റൂം ടെമ്പറേച്ചറിൽ തണുപ്പിച്ച ശേഷം മാത്രമേ ഫ്രിഡ്ജിനുള്ളിൽ വയ്ക്കാവൂ.


Source link

CINEMA

lCINEMA

Back to top button