NEWS

‘ലഹരിമരുന്ന് വ്യാപാരിക്ക് പണം നൽകിയില്ല, പിന്നാലെ കൊലപാതകം’: കാന‍ഡയിൽ കൊല്ലപ്പെട്ട വിധിയുടെ പിതാവ്


ഒട്ടാവ ∙ കാനഡയിലെ നയാഗ്ര മേഖലയിൽ ഗുജറാത്ത് സ്വദേശിയായ 22 വയസ്സുകാരി വിധി കൽപ്പേഷ്‌ഭായ് മേഘ കുത്തേറ്റു മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിതാവ്. ലഹരിമരുന്ന് വ്യാപാരിക്ക് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മകൾ അക്രമിക്കപ്പെട്ടതെന്ന് പിതാവ് അവകാശപ്പെട്ടു. മേയ് 15ന് ഒന്റാറിയോയിലെ സെന്റ് കാതറിൻസിലാണ് വിധി കൊല്ലപ്പെട്ടത്. എന്നാൽ പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കനേഡിയൻ അധികൃതർ ഈ വിവരം കുടുംബത്തെ അറിയിക്കുന്നത്.ലഹരിമരുന്ന് വ്യാപാരി വിധിയിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതായി പിതാവ് വാർത്താ ഏജൻസിയായ ഐഎൻഎസിനോടാണ് വെളിപ്പെടുത്തിയത്. ‘‘അവൾ അവനോട് വഴക്കിടുകയും പണം നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അക്രമി അവളെ കത്തികൊണ്ട് കുത്തുകയായിരുന്നു. മകൾ മരിച്ച വിവരം അറിഞ്ഞ ഉടൻ ഞാൻ കാനഡയിലുള്ള ബന്ധുക്കൾക്ക് ഔദ്യോഗികമായി ഇമെയിൽ അയച്ചു’’ – പിതാവ് പറയുന്നു.


Source link

Back to top button