SPORTS

ക്യാപ്റ്റൻ തെറിക്കും, മുംബൈയുടെ പുതിയ നായകൻ രോഹിത്തിന്റെ ‘ആശീർവാദ’ത്തോടെ; മാറ്റും മുൻപേ ‘ചാടാൻ’ ഹാർദിക്?


മുംബൈ ∙ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, മോശം പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് മാറ്റും. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലിഷ് മാധ്യമമായ ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയാൽ ഹാർദിക്, മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്നും സൂചനയുണ്ട്. 2024 സീസണിനു മുന്നോടിയായാണ് രോഹിത് ശർമയ്ക്കു പിൻഗാമിയായി ഹാർദിക് പാണ്ഡ്യ മുംബൈയുടെ ക്യാപ്റ്റനാകുന്നത്. മൂന്നു സീസണുകളിൽ ടീമിനെ നയിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ താരത്തിനായില്ല. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയെങ്കിലും എലിമിനേറ്ററിൽ പുറത്തായി. 2024ൽ പത്താം സ്ഥാനത്തും ഇത്തവണ ഒൻപതാം സ്ഥാനത്തുമാണ് മുംബൈ സീസൺ അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഹാർദിക്, ക്യാപ്റ്റൻ‌ സ്ഥാനത്തുനിന്നു തെറിക്കുമെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്. ഇതിനിടെ ടീമിനുള്ളിലും അസ്വാരസ്യങ്ങൾ പുകയുന്നതായി റിപ്പോർട്ട് പുറത്തുവന്നു. രോഹിത്, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, തിലക് വർമ തുടങ്ങിയ ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യങ്ങളുണ്ടായിട്ടും മുംബൈയ്ക്ക് തിളങ്ങാൻ സാധിക്കാത്തത് ഈ ഭിന്നത കൊണ്ടാണെന്നാണ് അഭ്യൂഹം. ഹാർദിക്കിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റു ചില മുതിർന്ന താരങ്ങളുടെ കാര്യത്തിലും മാനേജ്മെന്റ് കടുത്ത തീരൂമാനമെടുത്തേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ‘‘മുതിർന്ന കളിക്കാർ എവിടെ കളിച്ചാലും അവർ കോച്ചിങ് സ്റ്റാഫിന് വഴങ്ങുന്നവരായിരിക്കണം എന്ന കാര്യത്തിൽ കോച്ചിങ് സ്റ്റാഫിന് വ്യക്തമായ സന്ദേശമുണ്ടായിരുന്നു. ഡേറ്റയുടെ പിന്തുണയോടെ കോച്ചിങ് സ്റ്റാഫ് ചില കാര്യങ്ങൾ നിർദേശിച്ചെങ്കിലും താരങ്ങൾ അത് പിന്തുടരാത്ത ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.’’– അടുത്തവൃത്തം പറഞ്ഞു. ∙ ഹാർദിക്കിനു പകരം ആര്?


Source link

Back to top button