NEWS
‘ഇന്ത്യയുമായുള്ള ബന്ധം വളരെ വലുത്, ഭ്രാന്തമായ സ്നേഹം; കൂടുതൽ ഫോളോവേഴ്സും അവിടെ’

ജറുസലം ∙ ആഗോളതലത്തിൽ ഇസ്രയേൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടുന്ന സാഹചര്യത്തിൽ, തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ്, ഇസ്രയേലിന്റെ നയതന്ത്രപരമായ നീക്കങ്ങളിൽ ഇന്ത്യയ്ക്കുള്ള കേന്ദ്രസ്ഥാനത്തെക്കുറിച്ച് നെതന്യാഹു വാചാലനായത്. ‘‘ഇന്ത്യ എന്ന വൻശക്തിയുമായുള്ള ഞങ്ങളുടെ ബന്ധം വളരെ വലുതാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഞങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ആ പ്രശ്നമില്ല. ഇന്ത്യയിൽ ഇസ്രയേലിനോട് യഥാർഥമായ ഒരു… ഭ്രാന്തമായ സ്നേഹമുണ്ട്, തികച്ചും ഭ്രാന്തമായ സ്നേഹം’’ – നെതന്യാഹു പറഞ്ഞു.
Source link


