NEWS

തടവിലാക്കപ്പെട്ടവർക്കെതിരെ ലൈംഗികാതിക്രമം; ഇസ്രയേൽ, റഷ്യൻ സുരക്ഷാസേനകൾ കരിമ്പട്ടികയിൽ


വാഷിങ്ടൻ ∙ സായുധ സംഘർഷങ്ങൾക്കിടയിലെ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രയേൽ, റഷ്യൻ സുരക്ഷാസേനകളെ ഐക്യരാഷ്ട്രസംഘടന കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗൺസിലിന് ഉടൻ കൈമാറാനിരിക്കുന്ന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേക റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഇസ്രയേലിനെയും റഷ്യയേയും കരിമ്പട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യതയെക്കുറിച്ച് സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും യുക്രെയ്ൻ യുദ്ധഭൂമിയിലും അധീനതയിലുള്ള പലസ്തീൻ പ്രദേശങ്ങളിലും സുരക്ഷാസേനകൾ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ തുടരുന്നതായി ഐക്യരാഷ്ട്രസംഘടന കണ്ടെത്തി. അന്വേഷണത്തിനായി എത്തിയ ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധികൾക്ക് ഇരുരാജ്യങ്ങളിലും പ്രവേശനം നിഷേധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 


Source link

Back to top button