NEWS

സ്വിറ്റ്സർലൻഡ് റെയിൽവേ സ്റ്റേഷനിൽ കത്തിക്കുത്ത്; മൂന്ന് പേർക്ക് പരുക്ക്, പ്രതി അറസ്റ്റിൽ


സ്വിറ്റ്സർലൻഡ്∙  സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. 31 കാരനായ സ്വിസ്-തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറെ സംഭവസ്ഥലത്തു വച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും ആക്രമണ സമയത്ത് “അല്ലാഹു അക്ബർ” എന്ന് വിളിച്ചുപറഞ്ഞിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു.28, 43, 52 വയസ്സ് പ്രായമുള്ള മൂന്ന് പുരുഷന്മാർക്കാണ് കുത്തേറ്റത്. ഇതിൽ 52 കാരനായ വ്യക്തിക്ക് തുടയ്ക്ക് പറ്റിയ പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ടുപേരുടെ പരുക്ക് ഗുരുതരമല്ല.


Source link

Back to top button