NEWS

വീടിന് തീപിടിച്ചു; വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു, മകൻ ചികിത്സയിൽ


ന്യൂഡൽഹി ∙ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ തീപിടുത്തത്തെ തുടർന്ന് മരിച്ചു. ഡൽഹിയിലെ ഹൗസ് ഖാസ് ഏരിയയിലാണ് സംഭവം. വീടിന് തീപിടിച്ചതിനെ തുടർന്ന് 80 കാരനായ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മരണപ്പെടുകയായിരുന്നു. മകന് പരിക്കേറ്റു.”രാത്രി 11.10 നാണ് തീപിടിച്ച വിവരം ഞങ്ങൾ അറിയുന്നത്. ഉടൻ പൊലീസ് സംഘങ്ങളും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. വീട്ടിൽ സ്ഥാപിച്ചിരുന്ന എസിയുടെ ഇൻഡോർ യൂണിറ്റിലുണ്ടായ സ്‌ഫോടനമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ധനേന്ദർ കുമാറാണ് മരിച്ചത്. അദ്ദേഹത്തെയും മകനെയും വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മകൻ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു,” ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനന്ത് മിത്തൽ പറഞ്ഞു.


Source link

Back to top button