NEWS

ഹോർമുസ് ടോൾ; ‘സഹായിച്ചാൽ ഒമാന് ഉപരോധം ഏർപ്പെടുത്തും’: ഭീഷണിയുമായി യുഎസ്


വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്കിൽ ടോളിങ് സംവിധാനം ഏർപ്പെടുത്താൻ സഹായിച്ചാൽ സഖ്യകക്ഷിയായ ഒമാനെ ലക്ഷ്യമിടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. അത്തരം നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.”ഹോർമുസ് കടലിടുക്കിൽ ടോളിങ് സംവിധാനം ഏർപ്പെടുത്താനുള്ള ഒരു ശ്രമവും വെച്ചുപൊറുപ്പിക്കില്ല. കടലിടുക്കിന് ടോളുകൾ സുഗമമാക്കുന്നതിന് നേരിട്ടോ അല്ലാതെയോ സഹായം ചെയ്‌താൽ യുഎസ് ട്രഷറി ആക്രമണാത്മകമായി ലക്ഷ്യംവെക്കുമെന്ന് ഒമാൻ അറിഞ്ഞിരിക്കണം. ഒപ്പം പങ്കാളികൾക്ക് പിഴ ചുമത്തപ്പെടും,” എക്‌സിലെ ഒരു പോസ്റ്റിൽ ബെസന്റ് മുന്നറിയിപ്പ് നൽകി.


Source link

Back to top button