NEWS
ആംബുലൻസ് ഉണ്ടായിരുന്നില്ല; റൈഡ് തകർന്നു വീണതിന് ശേഷവും പാർക്ക് പ്രവർത്തിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം∙ വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പെരുന്നാള്‍ അവധിയായിരുന്നതിനാല്‍ കുട്ടികള്‍ അടക്കം നൂറുകണക്കിനു പേരാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടയിലാണ് പതിനഞ്ചോളം പേര് കയറിയ റൈഡിന്റെ വെല്‍ഡിങ് ഇളകി തകര്‍ന്നുവീണത്. അപകടത്തില്‍പെട്ടവരെ കൊണ്ടുപോകാനുള്ള ആംബുലന്‍സ് പോലും പാർക്കിൽ ഉണ്ടായിരുന്നില്ല. അതേസമയം, എല്ലാവിധ അനുമതികളും പാര്ക്കിനുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. നാഗര്‍കോവില്‍ സ്വദേശികളായ 5 പേര്‍ക്കാണു പരുക്കേറ്റത്. ഒരാളുടെ തലയ്ക്കാണു പരുക്കേറ്റത്. ചങ്ങലകളിൽ കസേര ഘടിപ്പിച്ച് വൃത്താകൃതിയിൽ കറങ്ങുന്ന തരത്തിലുള്ള റൈഡാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ആംബുലന്‍സ് സംവിധാനവും അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഉണ്ടായിരുന്നില്ല. പരുക്കേറ്റവരെ വാനിലും മറ്റുമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആംബുലന്‍സ് എത്താന്‍ വൈകിയെന്നു പരുക്കേറ്റവരുടെ ബന്ധുക്കള്‍ ആരോപിച്ചു.
Source link


