NEWS

ലെയ്സ്, കുർകുറെ: കൃത്രിമ നിറമില്ലെന്ന ലേബൽ വ്യക്തമായി പ്രദർശിപ്പിക്കുമെന്ന് പെപ്സികോ


ലെയ്സ്, കുർകുറെ, ഡൊറിറ്റോസ് തുടങ്ങിയ ജനപ്രിയ സ്നാക്സ് ബ്രാൻഡുകളുടെ നിർമാതാക്കളായ പെപ്സികോ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും പുതുക്കിയ പാക്കറ്റുകളിൽ ‘കൃത്രിമ ഫ്ലേവറുകളോ നിറമോ ചേർത്തിട്ടില്ല’ എന്ന ലേബൽ വ്യക്തമായി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചു.ഭക്ഷണങ്ങളിലെ ‘ചേരുവകളുടെ സുതാര്യത’ ഉപയോക്താക്കൾ ഇപ്പോൾ കൃത്യമായി പരിശോധിക്കാറുണ്ടെന്നും  കൂടുതൽ വിവരങ്ങൾ അറിഞ്ഞ് ഉൽപന്നങ്ങൾ  തിരഞ്ഞെടുക്കാൻ പുതിയ പാക്കേജിങ് സഹായിക്കുമെന്നും കമ്പനി പറഞ്ഞു. ലെയ്സ്, കുർകുറെ ഉൾപ്പെടെയുള്ളവ കൃത്രിമ നിറങ്ങളോ രുചികളോ ഇല്ലാതെയാണ് നിർമിക്കുന്നതെന്നും പെപ്സികോ ഇന്ത്യ അവകാശപ്പെട്ടു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് pepsicoindia.co.inൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button