NEWS

എൻഎസ്ഇ ഐപിഒ ഉടൻ; വരുന്നത് വമ്പൻ ഐപിഒ; ഡിസംബറിന് മുൻപ് ലിസ്റ്റിങ്


മുംബൈ∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഐപിഒ ഉടനുണ്ടായേക്കും. ജൂൺ 5നും 15നും ഇടയിൽ എൻഎസ്ഇ ‘സെബി’ക്ക് പ്രാഥമിക ഐപിഒ രേഖകൾ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സെബിയുടെ അനുമതി ലഭിച്ചശേഷം ഡിസംബറിനു മുൻപായി ലിസ്റ്റ് ചെയ്യാനാണ് എൻഎസ്ഇ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നായിരിക്കും എൻഎസ്‌ഇയുടേത്. 20,000 കോടിയിലേറെ രൂപ പ്രാഥമിക ഓഹരി വിൽപനയിലൂടെ സമാഹരിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫർ ഫോർ സെയിലിലൂടെയാകും ഓഹരികൾ വിറ്റഴിക്കുക. പുതിയ ഓഹരികൾ വിപണിയിലിറക്കിയേക്കില്ലെന്ന റിപ്പോർട്ടുകളുണ്ട്.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock/Poetra.RHൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button