NEWS
മരുമകളുടെ മരണത്തിനു പിന്നാലെ ജാമ്യം നേടി: ഒടുവിൽ മുൻ ജഡ്ജിയെ അറസ്റ്റ് ചെയ്ത് സിബിഐ

ഭോപ്പാൽ∙ മരുമകൾ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ ജഡ്ജി ഗിരിബാല സിങ്ങിനെ സിബിഐ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണു നടപടി. ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റൻഷനിലെ ഗിരിബാല സിങ്ങിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ എത്തിയ സിബിഐ സംഘം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മേയ് 12 നാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ അഭിഭാഷകയായ ട്വിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഗിരിബാല സിങ്ങിനും മകനും അഭിഭാഷകനുമായ സമർഥ് സിങ്ങിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം മേയ് 15 ന് ഭോപ്പാലിലെ സെഷൻസ് കോടതി ഗിരിബാല സിങ്ങിനു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സമർഥ് സിങ് നിലവിൽ സിബിഐ കസ്റ്റഡിയിലാണ്. ഈ ആഴ്ച ആദ്യമാണ് മധ്യപ്രദേശ് പൊലീസിൽനിന്ന് സിബിഐ കേസ് ഏറ്റെടുത്തത്. സംസ്ഥാന പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ സിബിഐ വീണ്ടും റജിസ്റ്റർ ചെയ്തിരുന്നു.
Source link


