LATEST NEWS
മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ശ്വാസതടസ്സം; ഒരാൾ മരിച്ചു, മൂന്നു പേർ അബോധാവസ്ഥയിൽ

കോഴിക്കോട് ∙ കടലിൽ വച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട് അബോധാവസ്ഥയിലായ നാലു പേരിൽ ഒരാളായ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് മരിച്ചു. ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്കാണ് കടലിൽ വച്ച് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ‘ആയിഷ’ എന്ന ബോട്ടിലെ ജീവനക്കാർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളിൽ നാലുപേർ കുഴഞ്ഞുവീണു. തീരത്തുനിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു സംഭവം. ബോട്ടിന്റെ എഞ്ചിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കാൻ പോയപ്പോഴാണ് തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. എഞ്ചിൻ റൂമിനുള്ളിലെ പുകയോ വാതകമോ ശ്വസിച്ചതാകാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശ്വാസതടസം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി.
Source link


