ഇഡി റെയ്ഡിനിടെ പിണറായിയുടെ വീടിന് മുന്നിൽ സസ്പെൻഷനിലായ ഗൺമാനും

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ സസ്പെൻഷനിലായ ഗൺമാനും. നടപടി നേരിട്ട ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപുമാണ് തിരുവനന്തപുരത്തെ വസതിക്ക് മുന്നിലെത്തിയത്. ഇരുവരും റെയ്ഡ് നടക്കുന്ന വീടിന് പുറത്ത് കാത്തുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അനിൽ കുമാറും സന്ദീപും അടക്കം അഞ്ചുപേർക്ക് കഴിഞ്ഞദിവസം സസ്പെൻഷൻ ലഭിച്ചിരുന്നു.
ഇഡി റെയ്ഡ് നടന്ന സമയം പിണറായി വിജയനും ഭാര്യയ്ക്കും മകൾക്കും ചെറുമകനും മാത്രമാണ് വീടിനുള്ളിൽ നിൽക്കാനുള്ള അനുമതി ഇഡി ഉദ്യോഗസ്ഥർ നൽകിയത്. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ വീടിന് പുറത്താക്കിയിരുന്നു. ഇക്കൂട്ടത്തിലാണ് നടപടി നേരിട്ട ഗൺമാനും ഉണ്ടായിരുന്നത്.
2023 ഡിസബർ 15ന് ആലപ്പുഴയിൽ നടന്ന നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ ക്രൂരമായി മർദിച്ചത്. സംഭവത്തെ രക്ഷാപ്രവർത്തനം എന്നുപറഞ്ഞാണ് അന്ന് പിണറായി വിജയൻ സംഭവത്തെ ന്യായീകരിച്ചത്. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് ഗൺമാൻ അനിൽകുമാർ, സന്ദീപ് എന്നിവർക്കെതിരേയും വിപിൻ, ഷൈജു, അരുൺ എന്നീ പൊലീസുകാർക്കെതിരെയും നടപടിയുണ്ടായത്.
Source link
NEWS

