NEWS
ദമ്പതികൾക്കിടയിലെ തർക്കം; തെളിവില്ലാതെ ഭർതൃവീട്ടുകാർക്കെതിരെ കേസെടുക്കാൻ കഴിയില്ല: സുപ്രീംകോടതി

ന്യൂഡൽഹി∙ ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കങ്ങളിൽ നിശബ്ദ കാഴ്ചക്കാരായി നിന്നാലോ, മരുമകളെ രക്ഷിക്കാൻ മുന്നോട്ടുവന്നില്ലെങ്കിലോ ഭർതൃവീട്ടുകാർക്കെതിരെ ക്രൂരതയ്ക്കോ സ്ത്രീധന പീഡനത്തിനോ ക്രിമിനൽ കേസ് എടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഇത്തരം പെരുമാറ്റം ധാർമികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിലും അത് ഒരു ക്രിമിനൽ കുറ്റമായി മാറുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.വ്യക്തമായ തെളിവുകളോ പ്രത്യേക കുറ്റകൃത്യങ്ങളോ ഇല്ലാതെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഭർത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കുമെതിരെ ക്രിമിനൽ നിയമനടപടികൾ ആരംഭിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ.സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
Source link


