NEWS

പതിവുപോലെ കുടുംബാംഗങ്ങളോടു യാത്ര പറഞ്ഞിറങ്ങി; മടങ്ങിവരവില്ലാത്ത യാത്ര പറച്ചിലായിരുന്നെന്നു വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല


കശ്മീർ ∙ പേരിലൊരു മനോഹാരിതയുണ്ടെങ്കിലും ഇവിടുത്തെ ജീവിതം അത്രയ്ക്ക് മനോഹരമല്ലെന്നതാണ് യാഥാർഥ്യം. കാടിറങ്ങിയ ഒരു കൂട്ടം കാട്ടാനകളുടെ നടുവിലാണ് കശ്മീരിലെ ജനജീവിതം. കാടിനു നടുവിലെ ഒറ്റത്തുരുത്താണു കശ്മീർ പ്രദേശം. 30 കുടുംബങ്ങൾ മാത്രമുള്ള ചെറുഗ്രാമം. മേപ്പാടി–ചൂരൽമല റോഡിൽ പുത്തുമലയിലെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തെ മൺപാതയിലൂടെ 900 മീറ്റർ സഞ്ചരിച്ചാൽ ഇൗ ഗ്രാമത്തിലെത്താം. കാടിറങ്ങിയ ഒരു കൂട്ടം കാട്ടാനകൾ കശ്മീർ നിവാസികളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിലൊരു കാട്ടാനയാണു ഇന്നലെ പ്രദേശവാസിയായ, ജെസിയുടെ ജീവനെടുത്തത്. 2 മാസങ്ങൾക്കു മുൻപ് ജെസിയുടെ വീടിനു മുൻപിലെത്തിയ കാട്ടാന മണിക്കൂറുകളോളം ഭീതി പരത്തിയ ശേഷമാണു തിരികെ മടങ്ങിയത്.കലി അടങ്ങാതെ രാപകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലകളിലൂടെ നീങ്ങുന്ന കാട്ടാനകളുടെ മുൻപിൽ നിന്നു പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വനാതിർത്തികളിൽ ആവശ്യത്തിന് പ്രതിരോധ വിധാനങ്ങളില്ലാത്തതിനാലാണ് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ഇവിടെ നിന്നു വിളിപ്പാടകലെയാണു പുത്തുമലയിലെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ. എന്നാൽ, കാര്യമൊന്നുമില്ലെന്നാണു നാട്ടുകാർ പറയുന്നത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, എല്ലാം ശരിയാക്കാമെന്നു ഉറപ്പു നൽകി മടങ്ങും.കൺമുന്നിൽ, രക്ഷിക്കാനാകാതെ മേപ്പാടി ∙ ‘കാട്ടാന അവളെ ആക്രമിക്കുമ്പോൾ അടുത്തു പോയി ഒച്ചയുണ്ടാക്കി നോക്കി, പക്ഷേ കാട്ടാന പിന്തിരിഞ്ഞില്ല’–വിതുമ്പലോടെ പുത്തുമല കശ്മീർ സ്വദേശി കുരിശിങ്കൽ ഷാജി പറഞ്ഞു. രാവിലെ ആറേകാലോടെ ജോലിക്കു പോകാൻ ഇറങ്ങിയതായിരുന്നു രണ്ടാളും. ആറരയോടെ കള്ളാടിക്ക് സമീപത്തെ ചൂണ്ടി വളവിലെത്തി. പെട്ടെന്ന് 2 കാട്ടാനകളെ റോഡരികിലായി കണ്ടു. അതിൽ ഒരു കാട്ടാന പാഞ്ഞടുത്തു. സ്കൂട്ടർ നിർത്തി ഓടാൻ നോക്കി. ഓടുന്നതിനിടെ ഞാൻ നിലത്തുവീണു. ഇതിനിടെ കാട്ടാന ജെസിയെ ആക്രമിക്കുകയായിരുന്നു. 


Source link

Back to top button