SPORTS
ചാംപ്യന്മാരെ ചേസ് ചെയ്‌ത് പിടിച്ച് ഫൈനലിൽ കടക്കാൻ ഗുജറാത്ത്; ‘കിങ്’ കോലിയും– ‘പ്രിൻസ്’ ഗില്ലും നേർക്കുനേർ

ധരംശാല∙ ഐപിഎലിലെ ഒന്നാം ക്വാളിഫയറിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരും ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബോളിങ് തിരഞ്ഞെടുത്തു. ടീമിൽ ഒരു മാറ്റവുമായാണ് ഗുജറാത്ത് ഇറങ്ങുന്നത്. അർഷദ് ഖാനു പകരം കുൽവന്ത് ഖെജ്‌രോലിയ പ്ലേയിങ് ഇലവനിലെത്തി. അവസാന ലീഗ് മത്സരത്തിലെ അതേ ഇലവനുമായാണ് ആർസിബി ക്വാളിഫയറിന് ഇറങ്ങുന്നത്. . ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മഴ ഭീഷണിയുമുണ്ട്. 80% മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം. ബാറ്റിങ് പിച്ചാണ് ധരംശാലയിലേത്. പേസർമാർക്ക് തുടക്കത്തിൽ പിച്ചിൽനിന്ന് പിന്തുണ ലഭിക്കും. രാജ്യാന്തര ട്വന്റി20യിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 170 റൺസാണെങ്കിലും ഈ ഐപിഎലിൽ സീസണിൽ ശരാശരി സ്കോർ 200നു മുകളിലാണ്.റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു: വെങ്കിടേഷ് അയ്യർ, വിരാട് കോലി, ദേവദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ(വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹെയ്‌സൽവുഡ്, റാസിഖ് സലാം ദർ
Source link


