NEWS

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 പൊലീസുകാർക്ക് സസ്‍പെൻഷൻ; ഏബ്രഹാം ഉടമ്പടിയിൽ ചേരില്ലെന്ന് പാക്കിസ്ഥാൻ – പ്രധാന വാർത്തകൾ


നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ ലഭിച്ചത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ഇറാനുമായി സമാധാനക്കരാറിലെത്താൻ ഏബ്രഹാം ഉടമ്പടിയിൽ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ഒപ്പുവയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ. ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ട് പൊലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവിറങ്ങി. പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി.കർണാടകയിലെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറും ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിൽ തുടരുകയാണ്. സാധാരണ കൂടിക്കാഴ്ചയെന്നു പാർട്ടി പറയുമ്പോഴും കർണാടകയിൽ അധികാരമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.


Source link

Back to top button