NEWS
മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ഡൽഹിയിൽ; മോദിയുമായി കൂടിക്കാഴ്ച 11.15ന്

ന്യൂഡൽഹി ∙ രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ വീണ്ടും ഡൽഹിയിലെത്തി. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11.15ന് പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിലാണ് കൂടിക്കാഴ്ച.ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന സതീശൻ, ഉച്ചയ്ക്ക് 2.30നു ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ഈ കൂടിക്കാഴ്ചയും നിർണായകമാണ്. ധനമന്ത്രിയെന്ന നിലയിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും കേരളത്തെ ഇനി പ്രതിനിധീകരിക്കുക മുഖ്യമന്ത്രി സതീശനാകും.
Source link


