NEWS
ട്രെയിൻ എത്തിയിട്ടും ഗേറ്റ് തുറന്നുകിടന്ന സംഭവം: ഗേറ്റ് കീപ്പർ മൊബൈൽ ഫോൺ നോക്കുകയായിരുന്നുവെന്ന് യാത്രക്കാർ

ആലപ്പുഴ ∙ ട്രെയിൻ കടന്നുപോകവേ റെയിൽവേ ഗേറ്റ് അടയ്ക്കാതിരുന്ന സംഭവത്തിൽ ഒഴിവായത് വലിയ ദുരന്തം. ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിലൂടെ തിങ്കൾ ഉച്ചയ്ക്കു ജാംനഗർ–തിരുനെൽവേലി ട്രെയിൻ കടന്നു വന്നപ്പോഴാണ് റെയിൽവേ ഗേറ്റ് തുറന്നു കിടന്നത്. ഗേറ്റ് കടന്നുപോകാൻ നിൽക്കുന്ന കെഎസ്ആർടിസി ബസുകളും ഒട്ടേറെ കാറുകളും ബൈക്കുകളും കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. റെയിൽവേ ഗേറ്റ് തുറന്നു കിടക്കുമ്പോൾ ട്രെയിൻ വരുന്നത് കണ്ട യാത്രക്കാർ പരിഭ്രാന്തിയിലായാവുകയായിരുന്നു. അവസരോചിതമായ ഇടപെടലിലൂടെ ദുരന്തം ഒഴിവാക്കാൻ സാധിച്ചത് ആശ്വാസമായി.ട്രെയിൻ നിർത്തിയതും നിർണായകം ഗേറ്റ് അടച്ചാൽ മാത്രം ലഭിക്കുന്ന സിഗ്നൽ കിട്ടിയെങ്കിലേ റെയിൽവേ ഗേറ്റിലൂടെ ട്രെയിനുകൾ കടന്നുപോകാൻ പാടുള്ളൂ. സിഗ്നൽ ലഭിക്കാതിരുന്നതോടെ ഗേറ്റിനു തൊട്ടു സമീപമാണ് ട്രെയിൻ നിന്നത്. ഏതെങ്കിലും സാഹചര്യത്തിൽ റെയിൽവേ ഗേറ്റ് തുറന്നു കിടക്കുകയും സിഗ്നൽ ലഭിക്കാതിരിക്കുകയും ചെയ്താൽ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ഗേറ്റ് തുറന്നു കിടക്കാനുള്ള കാരണം അന്വേഷിച്ചു ഗേറ്റ് അടയ്ക്കണം. തുടർന്ന് ട്രെയിൻ മുന്നോട്ടെടുത്തു നിർത്തിയ ശേഷം വീണ്ടും തിരിച്ചു വന്നു ഗേറ്റ് തുറക്കണമെന്നുമാണ് ചട്ടം. ഗേറ്റ് കീപ്പർക്ക് ആരോഗ്യപരമായോ മറ്റോ സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ ഇങ്ങനെയാണ് ചെയ്യേണ്ടത്.
Source link


