NEWS

പെട്രോൾ, ഡീസൽ വില 2 രൂപ കൂടി കൂട്ടും; പ്രഖ്യാപനം ഉടൻ, 2022 ആവർത്തിക്കാൻ എണ്ണക്കമ്പനികൾ?


കൊച്ചി∙ ക്രൂഡ്ഓയിൽ വില വർധനയെത്തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി ഇന്ധന വില ലീറ്ററിന് 2 രൂപ കൂടി വർധിപ്പിക്കാൻ സാധ്യത. 10 ദിവസം കൊണ്ട് എട്ടു രൂപ കൂട്ടിയ കമ്പനികൾ വൈകാതെ പെട്രോളിനും ഡീസലിനും 2 രൂപ കൂടി വർധിപ്പിച്ചേക്കാം.പശ്ചിമേഷ്യൻ സംഘർ‍ഷത്തെത്തുടർ‍ന്നു ക്രൂഡ്ഓയിൽ വില ക്രമാതീതമായി വർധിച്ചിട്ടും എണ്ണക്കമ്പനികൾ രാജ്യത്ത് ഇന്ധനവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ 75 ദിവസം കാത്തിരുന്ന ശേഷം തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഇന്ധനവിലയിൽ മാറ്റംവരുത്തിയത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്നു ക്രൂഡ് വില 100 ഡോളറിനു മുകളിലെത്തിയ 2022 ഏപ്രിലിൽ, 16 ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും 10 രൂപ വീതം കൂട്ടിയ ചരിത്രവുമുണ്ട്.(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock/Talukdar Davidൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)


Source link

Back to top button