NEWS

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ കൂട്ടി,​ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സർക്കാർ. ഒൻപത് ജില്ലകളിൽ സീറ്റ് വർദ്ധിപ്പിച്ചു. ഏഴ് ജില്ലകളിൽ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് വർദ്ധിപ്പിച്ചത്.

തിരുവനന്തപുരം,​ പാലക്കാട്,​ കോഴിക്കോട്,​ മലപ്പുറം,​ വയനാട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലാണ് 30 ശതമാനം സീറ്റ് വർദ്ധിപ്പിച്ചത്. ഇതേ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകൾക്കും 20 ശതമാനം സീറ്റ് വർദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം,​ തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ ,​എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്.


Source link
NEWS

Back to top button